കാഞ്ഞിരപ്പള്ളി എട്ടാം വാർഡിലെ പാറക്കടവ് – പേട്ട വാർഡ് റോഡിനെ ശാന്തി നഗറു മായും ,  കൊടുവന്താനം റോഡുമായും ബന്ധിപ്പിക്കുന്ന കെ.എം.എ ഹാൾ – ശാന്തി ന ഗർ റോഡിന്റെ  ഉദ്ഘാടനം വാർഡംഗം സുമി ഇസ്മായിൽ നിർവ്വഹിച്ചു.പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട്  ലക്ഷം രൂപാ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീ കരിച്ചത്. മുൻ വാർഡംഗം എം.എ.റിബിൻഷാ, അഷറഫ് കട്ടൂപ്പാറ,നസീർ ഹസൻ, ബ ഷീർ പാറടിയിൽ, സക്കീർ മേലാട്ടുതകിടിയിൽ, സിറാജ് പി.കെ., അൻസാരി ആയപു രക്കൽ, ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.