ചിറക്കടവ്: നിർമാണം ഏതാണ്ട് പൂർത്തിയായ അടിച്ചുമാക്കൽ പാലം, സമീപന റോ ഡ് എന്നിവയ്ക്ക് സമീപം സംരക്ഷണഭിത്തി പൊളിഞ്ഞുവീണു. കഴിഞ്ഞദിവസത്തെ കനത്തമഴയിലാണ് ടാറിങ് ഉൾപ്പെടെ നെടുനീളത്തിൽ അരിക് ഇടിഞ്ഞത്. തിരക്കിട്ട് പാലം പണി പൂർത്തിയാക്കുന്നതിനിടെയുണ്ടായ സംഭവം വീണ്ടും ഇരട്ടിപ്പണിയായി. സംരക്ഷണഭിത്തി പുനർനിർമിച്ച് തുടങ്ങി. കോൺക്രീറ്റ് ചെയ്ത് ബലപ്പെടുതത്തിയ ഭി ത്തിയല്ലെങ്കിൽ മഴക്കാലത്ത് ഇടിഞ്ഞുപോകാൻ സാധ്യതയുള്ള ഭാഗമാണിത്. തോട്ടിലൂ ടെ കനത്ത ജലപ്രവാഹമാണ് ചെറിയ മഴയിൽപോലും.കുത്തൊഴുക്കിൽ കെട്ടിടിഞ്ഞു വീണാൽ പാലം ബലക്ഷയത്തിലാകാൻ അധികകാലം വേണ്ട.