കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 411 പേര്‍ക്ക്. എരുമേ ലി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 131 പേര്‍ക്ക് ഇവിടെ രോഗം സ്ഥി രീകരിച്ചു. ചിറക്കടവ് – 69, കാഞ്ഞിരപ്പള്ളി – 64, മണിമല – 54, മുണ്ടക്കയം – 33, പാറ ത്തോട് – 27, കൂട്ടിക്കല്‍ 16, എലിക്കുളം – 13, കോരുത്തോട് – നാല് എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍. പഞ്ചായത്തുകളില്‍ പരിശോധന കള്‍ കൂടുന്നതിനൊപ്പം രോഗികളുടെ എണ്ണവും വര്‍ധിച്ചു.

അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പാറത്തോട്, മുണ്ടക്കയം, കൂട്ടിക്ക ല്‍, ചിറക്കടവ്, എലിക്കുളം, മണിമല പഞ്ചായത്തുകളില്‍ കോവിഡ് പരിശോധന വര്‍ ധിപ്പിച്ചുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കുന്നു ണ്ടോയെന്നും തുറന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും അറിയാന്‍ പഞ്ചായത്തുകളില്‍ അധികൃതര്‍ പരിശോധന കള്‍ നടത്തി.