കാഞ്ഞിരപ്പള്ളിയിൽ വീണ്ടും പിടിമുറക്കി കോവിഡ്. ജനറൽ ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ 30 ജീവനക്കാർക്കും ഇവരുടെ കുടുംബങ്ങൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മിനി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ 21 ജീവനക്കാരാണ് കോവിഡ് ബാധി ച്ച് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. വീട്ടിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റ് ചില ജീവനക്കാരും അവധിയിലാണ്. പോലീസ് സ്റ്റേഷനിൽ ഏഴ് പേർക്കും പഞ്ചായത്ത് ഓഫീസിൽ അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജനറൽ ആശുപത്രിയിലെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതോടെ നിലവിൽ ആശുപ ത്രിയിലെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണ്. ഇതോടെ ആശുപത്രിയിലെ ത്തുന്ന രോഗികൾ ഏറെ വലയുന്ന അവസ്ഥയാണുള്ളത്. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ നിലവിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാർക്കും കൂടുതല്‍ സമയം ജോ ലിയെടുക്കേണ്ട സ്ഥിതിയാണ് ഉള്ളത്.ജീവനക്കാരുടെ കുറവ് മൂലം മറ്റ് സർക്കാർ ഓഫീ സുകളിലുടെയും പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണ്.

താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധവാണ് ഉണ്ടായിരിക്കുന്നത്. വീണ്ടും കോവിഡ് രൂക്ഷമായതോടെ ഏറെ ആശങ്കയി ലാണ് ജനങ്ങൾ. കോവിഡ് സെന്‍ററുകൾ ഇല്ലാത്തതിനാൽ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പഞ്ചായ ത്തിൽ കോവിഡ് സെന്‍ററുകൾ പുനരരാംഭിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരി ക്കണമെന്നാ ആവശ്യം ശക്തമായിരിക്കുകയാണ്.