എരുമേലി പേട്ടക്കവലയുടെ മുഖപ്രസാദമായ ഹൈമാസ്സ് ലൈറ്റ് പ്രകാശിപ്പിക്കുന്നതി നുള്ള ചെലവ് താങ്ങാനാവുന്നതല്ലെന്ന് എരുമേലി പഞ്ചായത്ത്‌. പത്ത് വർഷം കൊണ്ട് ചെലവിട്ടത് വൻ തുക. ഇനിയും ഫണ്ട് ചെലവിടാനുള്ള ശേഷിയില്ലെന്ന് പഞ്ചായത്ത്‌ വ്യക്തമാക്കിയതോടെ പരിഹാരം തേടി കോടതിയിൽ പൊതുപ്രവർത്തകന്റെ ഹർജി.
ചെലവ് കുറഞ്ഞ എൽഇഡി ബൾബുകൾ ഉപയോഗിച്ചെങ്കിലും വെട്ടം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
ശബരിമല സീസൺ അടുത്തിരിക്കെ പേട്ടക്കവലയിൽ രാത്രിയിൽ വെളിച്ചമില്ലാത്തത് മൂലം പഞ്ചായത്തിനേക്കാൾ തലവേദന നേരിടുകയാണ് പോലീസ്. ഒമ്പത് മാസമായി ലൈറ്റ് പ്രകാശിക്കുന്നില്ല.
പത്ത് വർഷം മുമ്പാണ് എരുമേലി പേട്ടക്കവലയുടെ നടുക്ക് ലൈറ്റ് സ്ഥാപിച്ചത്. ഇതി നായി റൗണ്ടാന പൊളിച്ചുമാറ്റേണ്ടിയും വന്നു. ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ആറര ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റ് വെച്ചത്. അറ്റകുറ്റപ്പണികൾ, വൈദ്യുതി ചാർജ് എന്നിവ പഞ്ചായത്ത്‌ വഹിക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ ലൈറ്റ് വെച്ചതിന്റെ നാലിരട്ടിയോളം തുകയാണ് അറ്റകുറ്റപണികൾക്കും വൈ ദ്യുതി ചാർജിനുമായി ചെലവിടേണ്ടിവന്നതെന്ന് പഞ്ചായത്ത്‌ പറയുന്നു. ചെലവേറിയ സോഡിയം വേപ്പർ ലാമ്പുകളാണ് ലൈറ്റിലുള്ളത്. ഇത് മൂലം ഇടയ്ക്കിടെ തകരാറിലാകു ന്നതിന് പുറമെ അറ്റകുറ്റപ്പണികൾക്കും വൈദ്യുതി ചാർജിനും വലിയ തോതിലാണ് തുക വേണ്ടി വരുന്നത്.
ഉയരത്തിലുള്ള ലൈറ്റ് അഴിച്ച് താഴെയെത്തിച്ച് നന്നാക്കിയ ശേഷം മുകളിലെത്തിച്ച് സ്ഥാ പിക്കണം. ഇത്തരം ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന അംഗീകൃത ഏജൻസികളെയാണ് പണികൾക്ക് നിയോഗിക്കാനാവുക. വൻ തുകയാണ് ഏജൻസികളുടെ പ്രതിഫലം. രണ്ട് വർഷത്തേക്കുള്ള പണികൾക്ക് ഒരു ഏജൻസിക്ക് ഏഴര ലക്ഷത്തോളം രൂപ കഴിഞ്ഞയി ടെ പഞ്ചായത്ത്‌ നൽകിയിരുന്നു.
അതേസമയം സോഡിയം വേപ്പർ ലൈറ്റുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപ യോഗിച്ചാൽ ചെലവ് കുറയ്ക്കാനാകുമെന്ന് പറയപ്പെടുന്നു. ഇക്കാര്യം കൂടി ഉന്നയി ച്ചാണ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിന് മാർഗം തേടി കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് അദാലത്ത് കോടതിയിൽ ഹർജിയെത്തിയത്.പാണപിലാവ് സ്വദേശി നിരപ്പേൽ ബിനു ആണ് ഹർജിക്കാരൻ.