നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെന്ന സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് വന്നതോടെ ആദ്യഘട്ടത്തിലുണ്ടായ കടമ്പ കടന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറുടെ പ്രതികൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടത്തിയ ഒബ്സ്റ്റക്കിള്‍ ലിമിറ്റേഷന്‍ സര്‍ഫസ് സര്‍വേയിലാണ് റണ്‍വേ അനുയോ ജ്യ മെന്നു കണ്ടെത്തിയത്.

എരുമേലി- തിരുവനന്തപുരം പാതയിലെ മുക്കട നിന്നാണു റണ്‍വേ സാധ്യമാക്കുക യെന്നു സൂചനയുണ്ട്. 2,600 ഏക്കറില്‍ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലാണു വിമാനത്താവളം നിര്‍മിക്കുക. മൊട്ടക്കുന്നുകള്‍ മാത്രമുള്ള പ്രദേശമായതിനാല്‍ നിര്‍ മാണച്ചെലവു കുറയും. റബര്‍ എസ്റ്റേറ്റായതിനാല്‍ പരിസ്ഥിതി സന്തുലിതാവസ്ഥ ക്കു നിര്‍മാണം മൂലം കോട്ടമുണ്ടാകില്ല. കെട്ടിടങ്ങളുമില്ല. എസ്റ്റേറ്റ് നിവാസികള്‍ പൂര്‍ണ മായി പദ്ധതിയെ അംഗീകരിക്കുന്നതിനാല്‍ കുടിയൊഴിപ്പിക്കലും ഉണ്ടാവുന്നില്ല.