എരുമേലി -ശബരിമല പാതയിൽ കരിങ്കല്ലുമ്മൂഴിയിൽ സാമാന്തര പാത നിർമ്മിക്കണം എന്നാവശ്യപ്പെട്ടു പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് കരിങ്ക ല്ലുമൂഴി വികസനസമിതി പ്രസിഡന്റ്‌ ജോമോൻ ചാലക്കുഴി നിവേദനം നൽകി.കുത്തു കയറ്റമായ ഇവിടെ നിരവധി അപകടങ്ങൾ തുടർക്കഥയാണ്. കരിങ്കല്ലുംമൂഴിയിൽ നിന്നും സാമാന്തര പാത നിർമ്മിച്ചാൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എരു മേലി ഗ്രാമ പഞ്ചായത്തും ഇതു സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു.