മുണ്ടക്കയം :കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും മുണ്ടക്കയം ഗവ: ആശുപത്രി യുടെയു ടെയും അഭിമുഖ്യത്തിൽ സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പി ച്ചു. ഗവൺമെന്റ് ആശുപത്രി അങ്കണത്തിൽ നടന്ന ക്യാംപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി ഉദ്ഘാടനം ചെയ്തു.

2017 – 18 വാർഷിക പദ്ധതിയിൽ പെടുത്തി സംഘടിപ്പിച്ച ക്യാംപിൽ ഡോ.അപ്പു എബ്രഹാം പരിശോധനകൾ നടത്തി.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലീലാമ്മ കുഞ്ഞ് മോൻ, പി.ജി വസന്തകുമാരി, അജിത രതീഷ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.