പാറത്തോട് : പാറത്തോട് ലൈബ്രറി പാലവും അനുബന്ധറോഡും പാറത്തോട് ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ ന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊ തുസമ്മേളനത്തില്‍ സ്വാഗതസംഘം രക്ഷാധികാരി അഡ്വ. എന്‍.ജെ കുര്യാക്കോസ് സ്വാ ഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് അംഗങ്ങളായ കെ പി സുജീലന്‍,വര്‍ഗ്ഗീസ് കൊച്ചുകുന്നേല്‍,റസീന മുഹമ്മദ്കു ഞ്ഞ്, സ്വാഗതസംഘം ചെയര്‍മാന്‍ ഇ.പി ജ്യോതി ഇടക്കര, കമ്മറ്റി അംഗങ്ങളായ പി. റ്റി ബനിയാം, മോഹന്‍ ഇളപ്പുങ്കല്‍, ഡോ.സി.എ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍ പ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവനേയും ആരോഗ്യ വിദ്യാഭ്യാ സ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി തോമസിനേയും സ്വാഗതസംഘം ജനറല്‍ കണ്‍വീനല്‍ റ്റി.എ സെയ്‌നില്ലായും അബ്ദുള്‍ ഖാദറും ചേര്‍ന്ന് മെമന്റോ നല്‍കി ആദരി ച്ചു.