കാഞ്ഞിരപ്പളളി : കാളകെട്ടി അസീസി അന്ധവിദ്യാലയത്തിന് പി.ജെ. കുര്യ ന്‍ എം.പി.അനുവദിച്ച ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി നിര്‍വ്വഹിച്ചു. ഇരുപത് ലക്ഷം രൂപ മുടക്കിയാണ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്.കേരളത്തിലെ പ്രമുഖ അന്ധവിദ്യാലയങ്ങളില്‍ പെടുന്നതാണ് കാളകെട്ടി അസീസി അന്ധ വിദ്യാലയം.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചാക്കോച്ചന്‍,ചുമ പ്പുങ്കന്‍, നൈനാച്ചന്‍ വാണിയപ്പുര സ്‌കൂള്‍ ഹെഡ്മിസസ്  സിസ്റ്റർ.ചൈത ന്യ,സിസ്റ്റർ.റെന്‍സി,സിസ്റ്റർ.ജിയോ,സിസ്റ്റർ പ്രിന്‍സി,സിസ്റ്റർ അഞ്ജലി തുട ങ്ങിയവര്‍ സംസാരിച്ചു.