കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ ദേശിയ, സംസ്ഥാന പാതകളുടെയും പ്രധാന റോഡുക ളുടെയും പാതയോര ശുചീകരണം നടത്തി. പ്രദേശത്തെ പ്രധാന പാതയോരങ്ങളിളെ മാ ലിന്യ വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാഞ്ഞിരപ്പള്ളി- റാണിയാശുപത്രി റോഡ്, കാഞ്ഞിരപ്പള്ളി-ആനക്കല്ല് റോഡ്, തമ്പലക്കാട് റോഡ്, വിഴിക്കിത്തോട് റോഡ് എന്നിവയാണ് ശുചീകരിച്ചത്. പാതയോരങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെ ടികള്‍ നട്ട് വളര്‍ത്തുന്നതിനുള്ള നടപടികളാരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. ഷക്കീല നസീര്‍ ശുദ്ധീകരണ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പഞ്ചായത്തംഗങ്ങളായ മേഴസി മാത്യു, നു ബിന്‍ അന്‍ഫല്‍, ഷീലാ തോമസ്, എ.എ റിബിന്‍ ഷാ, റോസമ്മ വെട്ടിത്താനം, സെക്രട്ടറി ഷാഹുല്‍ ഹമീദ്, വി.ഇ.ഒ സുബിന്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.