കാഞ്ഞിരപ്പള്ളി: ബൈപാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ ആരംഭിച്ചു. നിര്‍ദിഷ്ട ബൈപാസ് കടന്നുപോകുന്ന സ്ഥലത്തെ പുറമ്പോക്ക് ഭൂമിയു ടെയും 14 പേരുടെ ഉടമസ്ഥതയിലുമുള്ള 388.4 ആര്‍ സ്ഥലത്തിന്റെ യും സര്‍വേയാണ് ഇന്നലെ നടത്തിയത്. കോട്ടയം എല്‍എ സ്പെഷല്‍ തഹ സില്‍ദാര്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സര്‍വേ നടത്തിയത്. കാ ഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കല്‍നിന്നു തുടങ്ങുന്ന ബൈപാസ് കടന്നുപോകുന്ന പ്രദേശത്ത് മുന്പ് സ്ഥാപിച്ചിട്ടുള്ള സര്‍വേ കല്ല് അടി സ്ഥാനപ്പെടുത്തിയാണ് ഓരോ ഭൂ ഉടമയുടെയും ഭൂമി അളന്നു തിട്ടപ്പെടുത്തി യത്.

ഈ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറിയ ശേഷമായിരിക്കും തുടര്‍ നട പടികള്‍ നടക്കുക. അളന്നു തിട്ടപ്പെടുത്തിയ ഭൂമിയുടെ വില തീരുമാനിക്കുക റവന്യു ഇന്‍സ്പെക്ടര്‍ പരിശോധിച്ച ശേഷമാകും. തുടര്‍ന്ന് കളക്ടര്‍ റി പ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച അംഗീകാരം ലഭിച്ചതിന് ശേഷം ഭൂമി ഏ റ്റെടുക്കല്‍ നടപടി ആരംഭിക്കും. നിലവില്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഉള്‍പ്പെ ടെ 78.69 കോടി രൂപയ്ക്ക് കിഫ് ബിയില്‍നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ദേശീയപാത 183 കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നിന്ന് ടൗണ്‍ ഹാള്‍ പരിസരത്ത് എത്തുന്നതാണ് ബൈപാസ്. 1.65 കിലോമീറ്റര്‍ ദൂരത്തിലും 20 മുതല്‍ 24 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം.