മുണ്ടക്കയം: കാഞ്ഞിരപ്പള്ളി, പഴയിടം, മാളിയേക്കൽ തോമസ് (40) ആണ് മരിച്ചത്. ഞാ യറാഴ്ച വൈകീട്ട് നാലരയോടെ മുപ്പത്തിയെന്നാം മൈൽ മുസ്ലിം പള്ളിക്ക്സമീപമായിരു ന്നു അപകടം. കുമളിയിലെ ഭാര്യവീട്ടിൽ പോയി തിരികെ  മടങ്ങുകയായിരുന്നു തോമ സ്. അപകടത്തിനിടയാക്കിയ കാറിൽ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി ച്ചു.  ഇവിടെ നിന്നും  വിദഗ്ദ ചികത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു.
മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചവർ തെറ്റായ വിവരം നൽകി രക്ഷപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. മുണ്ടക്കയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.ഇടിച്ച വാഹ നത്തിൽ ആശുപത്രിയിൽ എത്തിച്ചങ്കിലും തെറ്റായ വിവരം നൽകി ഇവർ രക്ഷപ്പെട്ടതാ യി ബന്ധുക്കൾ ആരോപിച്ചു. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനമാണ്. വാ ഹനം ഇടിച്ചതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസും ബന്ധുക്കളും പരിശോ ധിക്കുന്നുണ്ട്. മൃതദേഹം കാഞ്ഞിരപ്പള്ളി ആശുപത്രി മോർച്ചറിയിൽ. ഭാര്യ:ക്ഷേമ. മക്ക ൾ നിവിഥ് , ആദം.