കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ ശനിയാഴ്ച നടത്തിയ ക്യാമ്പില്‍ 124 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ആന്റിജന്‍ പരിശോധന നടത്തിയ 74 പേരുടെയും പരി ശോധ ഫലം നെഗറ്റീവാണ്. ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കായി ശേഖരിച്ച 50 പേ രുടെ പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും. തിരഞ്ഞെടുപ്പ് ജോലികളില്‍ പങ്കെടു ത്ത ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരെയാണ് പരിശോധിച്ചത്.

തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ മിനി സിവില്‍ സ്റ്റേഷനില്‍ കോവിഡ് പരിശോധന ക്യാ മ്പ് നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തവര്‍, കൂ ടുതല്‍ ആളുകളെത്തുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, പൊതുജനങ്ങള്‍ എന്നി വര്‍ക്ക് ക്യാമ്പില്‍ പങ്കെടുത്ത് പരിശോധന നടത്താം. കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനാവിശ്യമായി ആരും പുറത്തിറങ്ങരുതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണ മെ ന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.