കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റി വയ്ക്കാൻ ഗവർ ണറുടെ നിർദേശം. ഇതേതുടർന്ന് കേരള സർവകലാശാല, മലയാള സർവകലാശാല, ആരോഗ്യ സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, സംസ്കൃത സർവകലാ ശാല എന്നീ സർവകലാശാലകൾ പരീക്ഷ മാറ്റി വച്ചു. സർവകലാശാലകളുടെ അറി യിപ്പ് തിങ്കളാഴ്ച മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി കേരള സർവകലാശാല അറിയിച്ചു. മാറ്റി വച്ച പരീക്ഷകൾ മേയ് 10 മുതൽ ആരംഭിക്കും.

തിങ്കളാഴ്ച മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകു ന്നത് വരെ മാറ്റി വച്ചതായി മഹാത്മാഗാന്ധി സർവകലാശാല പരീക്ഷ കണ്‍ട്രോളർ അറിയിച്ചു. മലയാള സർവകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  ആരോഗ്യ സർവകലാശാ എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി വച്ചതായി അറിയിച്ചു. തിങ്കളാഴ്ച മുതൽ നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചുവെന്ന് സർവകലാശാല പ്രോ വൈസ് ചാൻസലർ അറിയിച്ചു