എരുമേലി ശബരി ലോഡ്ജിലാണ് റവന്യു കണ്‍ട്രോള്‍ റൂം ആരംഭിച്ചിരിക്കുന്നത്. സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ ആണ് ഏകോപന ചുമതല വഹിക്കുക. ശബരിമല സീസ ണിൻ്റെ ഭാഗമായി റവന്യു വകുപ് ആരംഭിച്ച കൺട്രോൾ റൂം കാഞ്ഞിരപ്പള്ളി തഹസി ൽദാർ ജോസുകുട്ടി ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയപ്രകാശ്, ദേവ സ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ബിജു ജി. നായര്‍, വില്ലേജ് ഓഫീസര്‍ വര്‍ഗീസ് ജോസഫ്, അസി. വില്ലേജ് ഓഫീസര്‍ അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.