ലോകത്ത് മതമൈത്രിയുടെ കണ്ണാടിയായി എരുമേലി മാറുന്നതാണ് ആ കാഴ്ച.ഉച്ചവെ യിലിലും തളരാതെ ആവേശത്തോടെ നെഞ്ചിലേറ്റുന്നതാണ് ഐതീഹ്യ സ്മരണയുടെ പേ ട്ടതുളളല്‍. അമ്പലപ്പുഴയും ആലങ്ങാടും ഭക്തിയുടെ രൗദ്രതയും ശാന്തതയും ഊഴമിട്ട് വര്‍ ഷിക്കുന്ന ദിനം. കാടിളക്കി തുളളി ആനന്ദ നൃത്തവുമായി അമ്പലപ്പുഴയും കളഭം ചാര്‍ ത്തി ശുഭ്രവേഷധാരികളായി ശാന്ത നടനമാടുന്ന ആലങ്ങാട്ട് സംഘവും എരുമേലിയുടെ ച രിത്രത്തിന്റ്റെ വാതിലാണ് തുറന്നിടുക. ജനപ്രതിനിധികളും പുരുഷാരവും തിങ്ങിനിറ ഞ്ഞ് സ്വര്‍ണതിടമ്പ് എഴുന്നെളളിച്ച് അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരുടെ പ്രതിനിധി യും യാത്രയാകും. മസ്ജിദില്‍ കയറാതെ ആദരവര്‍പ്പിക്കും ആലങ്ങാട്ട് സംഘം.

എരുമേലി വഴികളിലെല്ലാം ശരണം വിളി, മൊഴികളിലെല്ലാം സ്വാമി തിന്തകത്തോം വി ളി. അയ്യപ്പന്റെ മഹിഷീനിഗ്രഹ സ്മരണയില്‍ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ എ രുമേലിയില്‍ പേട്ടതുള്ളി. രാവിലെ 11 മണിയോടെ അമ്പലപ്പുഴ പേട്ടസംഘം കൊച്ചമ്പല ത്തില്‍ എത്തി. ആകാശത്തു കൃഷ്ണപ്പരുന്തിനെ കണ്ടതോടെ സംഘം പുറപ്പെട്ടു. അമ്പല പ്പുഴ ശ്രീകൃഷ്ണന്റെ അനുഗ്രഹ സാന്നിധ്യമാണ് കൃഷ്ണപ്പരുന്തിന്റെ വരവെന്നാണ് ഭക്തരുടെ വിശ്വാസം.

സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘത്തെ നൈനാര്‍ മസ്ജിദില്‍ ജമാ അത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദത്തിന്റെ ഓര്‍മ പുതുക്കി സംഘം നൈനാര്‍ മസ്ജിദില്‍ വലംവച്ച ശേഷമാണ് വലിയമ്പലത്തിലേക്കു നീങ്ങിയത്.

സമൂഹ പെരിയാന്‍ എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ ആലങ്ങാടു സംഘം 3 മ ണിയോടെ കൊച്ചമ്പലത്തില്‍ എത്തി. മാനത്തു നക്ഷത്രം ദൃശ്യമായതോടെയാണ് ഇവരുടെ പേട്ടതുള്ളല്‍ ആരംഭിച്ചത്.ആലങ്ങാടു സംഘം പേട്ട ശാസ്താവിനെ വണങ്ങി പേട്ട തുള്ളി വലിയമ്പലത്തിലേക്കു നീങ്ങി. അമ്പലപ്പുഴ സംഘത്തിന്റെ കൂടെ വാവര്‍ സ്വാമി പോയി എന്നു വിശ്വസിക്കുന്നതിനാല്‍ ആലങ്ങാടു സംഘം നൈനാര്‍ മസ്ജിദില്‍ പ്രവേശിക്കാറില്ല. അമ്പലപ്പുഴ, ആലങ്ങാടു സംഘങ്ങള്‍ക്കു വലിയമ്പലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരണം നല്‍കി.