യു ഡി എഫ് മാർച്ചിനിടെ കോട്ടയത്തെ സംഘർഷം .കാഞ്ഞിരപ്പള്ളിയിലെ 3 യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസിൽ കീഴടങ്ങി..

കോട്ടയത്ത് കഴിഞ്ഞ ദിവസം യു ഡി എഫ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെ കാഞ്ഞി രപ്പള്ളിയിലെ മൂന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ കോട്ടയം പോലീസിൽ കീഴടങ്ങി. എം.കെ ഷമീർ, നൈഫ് ഫൈസി ,നിബു ഷൗക്കത്തുമാണ് പോലീസിൽ കീഴടങ്ങിയ ത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ഇവരെ കോടതിയിൽ റിമാൻഡ് ചെയ്തു .

സംഘർഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച പോലീസ് പ്രതികൾക്കാ യി തെരച്ചിൽ ഊർജിതമാക്കുന്നതിനിടയിലാണ് ഇവരുടെ കീഴടങ്ങൽ.സംഭവത്തിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ട്.കണ്ടാലറിയുന്നവരുൾപ്പെടെ 85 ഓളം പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ഡി വൈ എസ് പി യ്ക്ക് അടക്കം പരുക്കേറ്റ സംഭവത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലന്ന നിലപാടിലാണ് പോലീസ്.അതുകൊണ്ട് തന്നെ അവശേഷിക്കുന്ന പ്രതികളെ പിടികൂടാൻ ഊർജിത ശ്രമമാണ് പോലീസ് നടത്തുന്നത്.