കാഞ്ഞിരപ്പള്ളി: മതത്തിന്റെയും ജാതിയുടെയും വിശ്വാസങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേതിച്ച് അനിതയും പ്രതാപ് ചന്ദ്രനും വിവവാഹി തരാകുന്നു. ഇതിന് പിന്നിലുള്ള ഏക കാരണവും അവര്‍ സഖാക്കളാ ണെന്നുള്ളതാണ്. എരുമേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങ ളില്‍ ഇടതുപക്ഷത്തിന്റ്റെ തീപ്പൊരി പ്രാസംഗികയാണ് അനിതാ ഐസ ക്ക്. നടന്നും ബസിലും യാത്ര ചെയ്യുന്ന ആടയാഭരണങ്ങളും വേഷപ്പകിട്ടു കളുമില്ലാത്ത തികച്ചും സാധാരണക്കാരിയായ ആ പെണ്‍കുട്ടിയുടെ പ്ര സംഗമത്രയും ഇല്ലായ്മക്കാരുടെ വേദനകള്‍ക്ക് സാന്ത്വനമാകുന്ന സാമൂ ഹ്യ നീതിയുടെ പ്രത്യയശാസ്ത്രമായിരുന്നു. ഇനി അത് പ്രതാപചന്ദ്രന്റ്റെ കുടുംബത്തിലേക്കുളള വഴിവിളക്കാവുകയാണ് മെയ് 31ന്.
മതേതരത്വം പ്രസംഗിക്കുവാന്‍ മാത്രമുള്ളതല്ല. അത് തങ്ങളുടെ ജീവിത ത്തിന്റെ ഭാഗമാക്കി സമൂഹത്തിന് മാതൃകയാവുകയാണ് ഈ നവദമ്പ തികള്‍. മെയ് 31ന് എരുമേലിയില്‍ വെച്ചാണ് വിവാഹം. വിദ്യാര്‍ഥി രാഷ്ട്രിയത്തിലൂടെയാണ് ഇരുവരം രാഷ്ട്രീയ രംഗത്തേക്ക് പ്രവര്‍ത്തിക്കു ന്നത്. വിദ്യാര്‍ഥികള്‍ക്കായി നടത്തിയിട്ടുള്ള സമര പോരാട്ടങ്ങളിലെ ഊര്‍ജ്ജവും ആദര്‍ശങ്ങളുമാണ് ഇവരെ സൗഹൃദത്തിലാക്കിയത്.

ജാതിയോ മതവോ നോക്കിയല്ല ഇരുവരും അടുത്ത സുഹൃത്തുക്കളാ യത്. ആ സൗഹൃദത്തിന് പിന്നില്‍ ഒറ്റ ഉത്തരമേയുളളൂ….അതെ, ഇരുവ രും സഖാക്കളായിരുന്നു. പ്രതാപനും അനിതയും വിദ്യാര്‍ത്ഥി രാഷ്ട്രീയ ത്തിലൂടെയാണ് കണ്ടുമുട്ടിയത്. ഇരുവരും പിടിച്ചത് എസ്എഫ്‌ഐ യുടെ പതാകയായിരുന്നു. ഒപ്പം ഇരുവരും വിളിച്ചത് ഒരേ മുദ്രാവാ ക്യങ്ങളായിരുന്നു.നിരവധിയാളുകള്‍ പ്രാതാപ് ചന്ദ്രനും അനിതയക്കും അഭിവാദ്യവും ആശംസയും അറിയിച്ച് സമൂഹമാധ്യമങ്ങളില്‍ കുറി പ്പുകള്‍ എഴുതിയിരിക്കുന്നത്.

കോട്ടയം കുമാരനെല്ലൂര്‍ പാറമ്പുഴയില്‍ പടിഞ്ഞാറെപുറത്ത് വീട്ടില്‍ സി.ജി ചന്ദ്രന്‍നായരുടെയും കെ പത്മകുമാരിയുടെയും മകനാണ് പ്രതാപ് ചന്ദ്രന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ച പ്രതാപ് ചന്ദ്രന്‍ സിപിഐഎം കുമാരനല്ലൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ഏറ്റുമാനൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ട റിയും കുമാരനല്ലൂര്‍ ഈസ്റ്റ് മേഖലാ സെക്രട്ടറിയുമാണ്. എരുമേലി വാലുമണ്ണില്‍ വീട്ടില്‍ ഐസക് വി.ജെ അന്നമ്മ ഐസക് ദമ്പതികളുടെ മകളാണ് അനിത. സിപിഐഎം എരുമേലി ലോക്കല്‍ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും എംജി യൂണിവേ ഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്‍ മുന്‍ ചെയര്‍ പേഴ്സണുമായിരുന്നു അനിത ഐസക്ക്.

പാര്‍ട്ടി കമ്മറ്റികളിലെ കുശലാന്വേഷണങ്ങള്‍ക്കപ്പുറത്ത് സമാനമായ രാഷ്ട്രീയ ആദര്‍ശ ചിന്തകള്‍ പങ്കുവെച്ച് നീങ്ങിയ സൗഹൃദമാണ് മെയ് 31 ന് ഒരുമിച്ചുളള ജീവിതയാത്രയിലേക്കുളള തുടക്കമാകുന്നത്. ഇടയ്ക്ക് അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ അനിതക്ക് താങ്ങും തണലുമായത് സൗഹൃദങ്ങളായിരുന്നു. ആ സൗഹൃദങ്ങളത്രയും ആശംസകളുമായി വിവാഹ വേദിയിലെത്തും. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളും പങ്കെടുക്കും. ഡിവൈഎഫ്‌ഐ ഏറ്റുമാനൂര്‍ ബ്ലോക്ക് ജോയിന്റ്റ് സെക്കട്ടറിയും കുമാരനല്ലൂര്‍ ഈസ്റ്റ് മേഖലാ സെക്കട്ടറിയുമാണ് പ്രതാപചന്ദ്രന്‍. മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗമാണ് അനിത.