പൊൻകുന്നം: ആക്രി കടയിലെത്തിയ യുവാവിന് ക്രൂര മർദനം. പൊൻകുന്നം സ്വദേ ശി സുരേഷിനാണ് പരിക്കേറ്റത്.ശാന്തി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കട യിൽ ആക്രി സാധനങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദന ത്തിൽ കലാശിച്ചത്. കണ്ണിനു ​ഗുരതര പരിക്കേറ്റ സുരേഷിന് കാഞ്ഞരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വിറ്റ ചെമ്പ് കമ്പിയുടെ ​ഗുണനിലവാരത്തെ ചൊല്ലിയാണ് തർക്കമു ണ്ടായതെന്നാണ് വിവരം. കടയുടമയും ജീവനക്കാരനും ചേർന്ന് കമ്പവടി ഉപയോ​ഗിച്ച് മർദിച്ചതായാണ് പരാതി. സംഭവ സമയം സുരേഷിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. പൊൻകുന്നം പൊലീസ് കേസെടുത്തു