രണ്ടുദിവസമായി ഇ പോസ് പ്രവർത്തന രഹിതമായ സാഹചര്യത്തിൽ സംസ്ഥാന സം യുക്ത സമര സമിതിയുടെആഹ്വാന പ്രകാരം ഇ പോസ് ഓഫ് ചെയ്ത് കടകളടച്ച് ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ (എകെആർആർഡിഎ) പ്രതി ഷേധിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന് മുന്പിൽ നടത്തി ധർണ ജി ല്ലാ സെക്രട്ടറി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാബു ബി. നായർ അധ്യ ക്ഷത വഹിച്ചു. സെക്രട്ടറി വി.എം. സലീം, കെ.സി. റെജി, സി.എസ് ഇല്യാസ്, ഔസേ പ്പച്ചൻ, ഇ.എസ്. ഹാരീസ്, സി.ജെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.