ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് വരും വർഷങ്ങളിൽ കൂടുതൽ പരിഗണ ന നൽകുമെന്നും കേരളത്തിലെ സവിശേഷമായ കാലാവസ്ഥയ്ക്ക് അനുസൃതമായ റോഡ് നിർമ്മാണമാണ് നടക്കേണ്ടതെന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്.

എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപയും ഗ്രാമപഞ്ചാ യത്തിൽ നിന്ന് 3 ലക്ഷം രുപയും ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽപ്പെടു ത്തി 2 ലക്ഷം രൂപയും ചെലവഴിച്ച് പതിനൊന്നാം വാർഡ് പൂതക്കുഴിയിൽ വീതികൂട്ടി നിർമ്മിച്ച അംഗൻവാടി റോഡിന്റെയും പടപ്പാടി തോട് സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനം  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീ റിന്റെ അധ്യക്ഷതയിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.ആർ തങ്കപ്പൻ മുഖ്യപ്രഭാ ഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീർ, സാജൻ കുന്നത്ത്, ഗ്രാമപഞ്ചായ ത്തംഗങ്ങളായ ബിജു പത്യാല,സുമേഷ് ആൻഡ്രൂസ്, മുൻ ഗ്രാമപഞ്ചായത്തംഗം നുബി ൻ അൻഫൽ എന്നിവർ പ്രസംഗിച്ചു. പുതിയതായി വീതി കൂട്ടി നിർമ്മിച്ച റോഡിന് സ്ഥലം വിട്ടു നൽകിയവരെയും ഇക്കഴിഞ്ഞ എസ്.എസ്.എൽ .സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും സീനിയർ സിറ്റിസൺ ഫെഡറേഷൻ സം സ്ഥാന തലത്തിൽ സംഘടിപ്പിച്ച കവിത രചനയിൽ രണ്ടാം സമ്മാനം നേടിയ അസീസ് കണ്ടത്തിലിനെയും  യോഗത്തിൽ ആദരിച്ചു.സ്ത്രീകളും നിയമങ്ങളും എന്ന വിഷയ ത്തിൽ അഡ്വ.സോണി തോമസ് ക്ലാസ് നയിച്ചു.