ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ മാര്‍ക്കറ്റിംഗ് സെല്‍ ശാക്തീകരണവും 2022 – 23 വര്‍ഷത്തെ കപ്പ, കാപ്പിക്കുരു വിളകളുടെ ബോണസ് വിതരണവും നേതൃ സമ്മേളനവും സംയുക്തമായി 13 മുതല്‍ 16 വരെ തീയതികളില്‍ വിവിധ താലൂക്കു കളില്‍ നടക്കും.

13ന് രാവിലെ 10ന് കുമളി – അണക്കര കാര്‍ഷിക താലൂക്കുകളുടെ സംയുക്ത സമ്മേ ളനം അണക്കര പിഎസിയിലും ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടിയെരുമ കാര്‍ഷിക താലൂ ക്കിന്റെ സമ്മേളനം അസംപ്ഷന്‍ ഫൊറോന പള്ളിയിലും, വൈകുന്നേരം നാലിന് കട്ടപ്പന കാര്‍ഷിക താലൂക്കിന്റെ സമ്മേളനം സെന്റ് ജോര്‍ജ് പാരിഷ് ഹാളിലും വൈകുന്നേരം ആറിന് ഉപ്പുതറ കാര്‍ഷിക താലൂക്കിന്റെ സമ്മേളനം സെന്റ് മേരീസ് പാരിഷ് ഹാളിലും നടക്കും.

14ന് രാവിലെ 10ന് പെരുവന്താനം കാര്‍ഷിക താലൂക്കിന്റെ സമ്മേളനം സെന്റ് ജോ സ ഫ് പള്ളി പാരിഷ് ഹാളിലും, ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയം കാര്‍ഷിക താലൂക്കി ന്റേത് ഫൊറോന പാരിഷ് ഹാളിലും വെളിച്ചിയാനി കാര്‍ഷിക താലൂക്കിന്റേത് വൈകുന്നേരം ആറിന് പൊടിമറ്റം സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലും നടക്കും.
15ന് രാവിലെ 10ന് കാഞ്ഞിരപ്പള്ളി കാര്‍ഷിക താലൂക്കിന്റെ സമ്മേളനം ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി പാരിഷ് ഹാളിലും വൈകുന്നേരം അഞ്ചിന് പൊന്‍കുന്നം കാര്‍ഷിക താലൂക്കിന്റേത് ഇളങ്ങുളം പള്ളി പാരിഷ് ഹാളിലും നടക്കും.

16ന് രാവിലെ 10ന് റാന്നി – പത്തനംതിട്ട കാര്‍ഷിക താലൂക്കുകളുടെ സംയുക്ത സമ്മേളനം റാന്നി ഇന്‍ഫന്റ് ജീസസ് പള്ളി പാരിഷ് ഹാളിലും ഉച്ചകഴിഞ്ഞ് 3.30ന് എരുമേലി കാര്‍ഷിക താലൂക്കിന്റെ സമ്മേളനം മുക്കൂട്ടുതറ സെന്റ് തോമസ് പാരിഷ് ഹാളിലും നടക്കും.ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനവും ബോണസ് വിതരണവും നിര്‍വഹിക്കും. മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജയിംസ് വെണ്‍മാന്തറ, കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, മാര്‍ക്കറ്റിംഗ് സെല്‍ ജില്ല കോഓര്‍ഡിനേറ്റര്‍മാരായ ജോമോന്‍ ചേറ്റുകുഴിയില്‍, തങ്കച്ചന്‍ കൈതയ്ക്കല്‍,  ജോസ് താഴത്തുപീടിക തുടങ്ങിയവര്‍ പ്രസംഗിക്കും.