മു​ണ്ട​ക്ക​യം:പി.സി ജോര്‍ജിന്റെ ഈ ആരോപണം അസംബന്ധവും വിവരക്കേടു മാണന്നാണ് സി.പിഎമ്മിന്റെ മറുപടി.മുരിക്കുംവയല്‍ സ്‌കൂളില്‍ നടപ്പാക്കാനിരുന്ന പദ്ധതിക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിയുമായി യാതൊരു ബന്ധവുമി ല്ല. വകുപ്പിന്റെ അനുമതിയില്ലാതെ നടത്താന്‍ തീരുമാനിച്ച പദ്ധതി വഴി ലക്ഷ്യമിട്ടത് വന്‍ അഴിമതിയാണന്നും സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.രാജേഷ് ആരോപി ക്കുന്നു.
സ്മാര്‍ടട്ട് സ്‌കൂള്‍ പദ്ധതി നടപ്പിലായില്ലെങ്കിലും ഒരിടവേളയ്ക്ക് ശേഷം പി.സി ജോര്‍ജും സി പി എമ്മും തമ്മില്‍ ഏറ്റുമുട്ടാനുള്ള കാരണമായി ഇത് മാറിക്കഴിഞ്ഞു. ഇത് സംബന്ധിച്ച വിവാദം വരും ദിവസങ്ങളില്‍ ഇനിയും രൂക്ഷമാവാനാണ് സാധ്യത.

മു​രി​ക്കും​വ​യ​ൽ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് എം​എ​ൽ​എ ന​ട​പ്പി​ലാ​ക്കാ​ൻ പോ​യ പ​ദ്ധ​തി​യി​ലെ ദു​രൂ​ഹ​ത​യി​ൽ ആ​ശ​ങ്ക​യു​ള്ള ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ട​പെ​ട്ട് പ​ദ്ധ​തി​ റദ്ദാക്കിയതെന്ന് സിപിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി. സി​പി​എം നേ​താ​ക്ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ് എം​എ​ൽ​എ​യു​ടെ പ്ര​ച​ര​ണ​ങ്ങ​ൾ. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ത്തി​നാ​യു​ള്ള സ്മാ​ർ​ട്ട് പ​ദ്ധ​തി​ക്കാ​യി മു​രി​ക്കും​വ​യ​ൽ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ന് 520 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി. മു​രി​ക്കും​വ​യ​ൽ സ്കൂ​ളി​ൽ ഇ​ത​നു​വ​ദി​ക്കു​ന്ന​തി​ൽ എം​എ​ൽ​എ​യ്ക്കു താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പി​ടി​എ​യും സി​പി​എം നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടാ​ണ് മു​രി​ക്കും​വ​യ​ൽ സ്മാ​ർ​ട്ട് സ്കൂ​ൾ പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്. ദു​ബാ​യ് ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് എം​എ​ൽ​എ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച ഡി​ജി​റ്റ​ൽ കാ​ർ​ഡ് പ​ദ്ധ​തി​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ത്തി​നു​ള്ള സ്മാ​ർ​ട്ട് പ​ദ്ധ​തി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.

കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കു​ന്ന ട്രൈ​ബ​ൽ പ്ര​ദേ​ശ​ത്തെ സ്കൂ​ളി​ൽ സ്വ​കാ​ര്യ ക​ന്പ​നി ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളി​ല്ലാ​തെ​യും അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ​യും ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച ഗൂ​ഢ പ​ദ്ധ​തി കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ള്ള ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

പെ​ൺ​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​ക​ൾ സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ഗൂ​ഢ ഉ​ദ്ദേ​ശം സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ നി​ന്ന് അ​നു​വാ​ദം ഇ​ല്ലാ​ത്ത പ​ദ്ധ​തി​ക്കാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തി​നെ​പ്പ​റ്റി ഡി​ഡി​പി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സി​പി​എം മു​ണ്ട​ക്ക​യം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.