മുണ്ടക്കയം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക യാണന്നു ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. ബാലികാപീഡനവും കൊലപാതകങ്ങളും വര്‍ധിച്ചു വരുന്നതിനെതിരെ എ.ഐ.വൈഎഫ്, മഹിള ,എ.ഐ.എസ്.എഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍മുണ്ടക്കയത്ത് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ഒപ്പുശേഖ രണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ.

ഇന്ത്യ ലോകത്തിനു മുന്നില്‍ അപമാനിക്കപെടുമ്പോഴും വിദേശയാത്ര നടത്തി സുഖജീവി തം നടത്തുന്ന പ്രധാനമന്ത്രി നാടിനപമാനമാണന്നും എം.എല്‍.എ.കൂട്ടി ചേര്‍ത്തു. ജസ്സി ബാബു അധ്യക്ഷഥ വഹിച്ച യോഗത്തില്‍ ആദ്യ ഒപ്പു ശേഖരണം സി.പി.ഐ.ജില്ലാ കമ്മററിയംഗം കെ.ടി.പ്രമദ് നിര്‍വഹിച്ചു.ടി.കെ.ശിവന്‍,കെ.മോനിച്ചന്‍, സി.എം.ചെല്ലമ്മ, ശാലിനി ജയ്‌മോന്‍, സനീഷ് പുതുപ്പറ മ്പില്‍ എന്നിവര്‍ സംസാരിച്ചു. ശ്രിജിത്ത് നായര്‍,അനുശ്രി സാബു, സുമി സജി, ഷാമോന്‍, സുനില്‍ ടി രാജ്, കെ.സി.സുരേഷ്, എന്നിവര്‍ നേതൃത്വം നല്‍കി.