എരുമേലി : മണിമല പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എരുമേലി ഗ്രാമപഞ്ചായ ത്തധികൃതര്‍ക്കെതിരെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതറിഞ്ഞ പഞ്ചായത്ത് ഭരണസമിതി സിഐ ക്കെതിരെ പരാതിയുമായി രംഗത്ത്. മാലിന്യ സംസ്‌കരണമാണ് പ്രശ്‌നം. സിഐ യുടെ പരാതി വാസാഥവമില്ലാത്തതാണെന്ന് വിലയിരുത്തിയ പഞ്ചായത്ത് കമ്മറ്റി ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. സിഐ യുടെ പരാതിക്കെതിരെ പരാതി നല്‍കാന്‍ 12 ന് നടന്ന കമ്മറ്റീ തീരുമാനിച്ചു. 
ഇതേതുടര്‍ന്ന് വിശദമായ പരാതി നല്‍കിയെന്ന് പഞ്ചായത്ത് സെക്കട്ടറി അറിയിച്ചു. പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതിയുടെ പകര്‍പ്പ് നല്‍കി. മണ്ഡലകാലത്ത് ശബരിമല തീര്‍ത്ഥാടകരുടെ തിരക്കേറിയിരിക്കെ എരുമേലിയില്‍ മാലിന്യങ്ങള്‍ നീക്കുന്നത് പഞ്ചാ യത്താണ്. എന്നാല്‍ ഇത് കാര്യക്ഷമമല്ലെന്നാണ് സിഐ റ്റി ഡി സുനില്‍ കുമാര്‍ പരാതി യില്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി, ഡിജിപി ഉള്‍പ്പടെ ഉന്നത കേന്ദ്രങ്ങള്‍ക്കാണ് പരാതി നല്‍കിയത്.

പോലിസിന്റ്റെ നേതൃത്വത്തിലാണ് ഈ വര്‍ഷം മുതല്‍ ശബരിമല സീസണില്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദിവസേനെ പോലിസുകാര്‍ മാലിന്യങ്ങള്‍ നീക്കുകയാണ്. എന്നാല്‍ പഞ്ചായത്ത് ഇവയൊന്നും യഥാസമയത്തല്ല സംസ്‌കരിക്കുന്ന ത്. 
ആകെയുളള സംസ്‌കരണ പ്ലാന്റ്റ് പോലും പഞ്ചായത്തിന്റ്റേത് പ്രവര്‍ത്തിക്കാനാ കാതെ തകര്‍ന്നുകിടക്കുന്നു. എന്നാല്‍ ലക്ഷങ്ങളാണ് ശബരീമല ഫണ്ടായി പഞ്ചായ ത്തിന് കിട്ടുന്നത്. ഈ തുക ഫലപ്രദമായല്ല വിനിയോഗിക്കുന്നത്. തോട് നിറയെ മാലിന്യങ്ങളാണ്. കൃത്യമായെ ശുചീകരിക്കുന്നില്ല. ഇങ്ങനെ പരാതിയില്‍ പഞ്ചായ ത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പോലിസ്.