കാഞ്ഞിരപ്പള്ളിയുടെ മണ്ണിലേക്ക് യുഡിഎഫിൻ്റെ പട നയിക്കാൻ രാഹുൽ ഗാന്ധിയെ ത്തുമ്പോൾ ആവേശം വാനോളമുയരുകയാണ്. ജോസഫ് വാഴയ്ക്കൻ്റെ വിജയത്തിനാ യി കൈമെയ് മറന്നുള്ള പോരാട്ടത്തിലാണ് പ്രവർത്തകരും.യു ഡി എഫ് ഒരു കാലത്തും കാഞ്ഞിരപ്പള്ളിയിൽ ഇത്ര ആവേശത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രമുണ്ടാകാനിട യില്ല. കോൺഗ്രസിൻ്റെ ജനപ്രീതിയുള്ള ദേശീയ നേതാവായ രാഹുൽ ഗാന്ധി കൂടി കാ ഞ്ഞിരപ്പള്ളിയുടെ മണ്ണിലേക്ക് യു ഡി എഫിൻ്റെ പട നയിക്കാൻ എത്തുമ്പോൾ പ്രവർ ത്തകരുടെ ആവേശം വാനോളമുയരുകയാണ് .
ചൊവ്വാഴ്ചയാണ് രാഹുൽ ഗാന്ധി പൊൻകുന്നത്ത് എത്തുന്നത്.ജോസഫ് വാഴയ്ക്കൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഉച്ചക്ക് ഒന്നിനാണ് സമ്മേളനം. എ. ഐ.സി.സി. ജനറൽ സെക്രട്ടറി ഐവാൻ ഡിസൂസ ഉൾപ്പെടെയുള്ള പ്രമുഖ യു.ഡി.എഫ് നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി കൂടി എത്തുന്നതോടെ മണ്ഡലത്തിലെ പോരാട്ടം ദേശീയ ശ്രദ്ധയാകർഷിക്കും. രാഹുൽ ഗാന്ധിയുടെ വരവ് പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തും എന്ന കാര്യത്തിൽ സംശയമില്ല.വിജയത്തിൽ കുറഞ്ഞതൊന്നും തങ്ങൾ മണ്ഡലത്തിൽ ലക്ഷ്യമിടുന്നില്ല എന്ന സന്ദേശം കൂടിയാണ് രാഹുൽ ഗാന്ധിയെ എത്തിക്കുക വഴി യു ഡി എഫ് ഉയർത്തുന്നത്.