കാഞ്ഞിരപ്പള്ളി: സി.പി.ഐ.(എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടി യായി ഈ മാസം 16, 17,18 തീയതികളിലായി കൂരാ ലിയില്‍ വെച്ച് നടക്കുന്ന കാഞ്ഞി രപ്പള്ളി ഏരിയാ സമ്മേളനത്തിന് ഐക്യദാര്‍ഢ്യമേകി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച യുവജന സംഗമം നാടിനാകെ ആവേശമായി. ആയിരക്കണക്കിന് യുവതീ യുവാക്കള്‍ അണിനിരന്ന വിളംബര റാലി കൂരാലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമായി മാറി. 
രണ്ടാം മൈല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലിക്ക് ശേഷം കൂരാലിയില്‍ ചേര്‍ന്ന യുവജന സംഗമം ഡി.വൈ എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എ.എന്‍.ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക് കമ്മറ്റി പ്രസിദ്ധീകരിച്ച രക്തദാന ഡയറി എ.എന്‍.ഷംസീര്‍ പ്രകാശനം ചെയ്തു. ബ്ലോക് പ്രസിഡണ്ട് കെ.സി.സോണി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാജേഷ് ആയിരം പേരുടെ നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങി.

ജില്ലാ സെക്രട്ടറി പി.എന്‍.ബിനു, പ്രസിഡണ്ട് സജേഷ് ശശി, വൈസ് പ്രസിഡണ്ട് വി.സജി ന്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ എം.എ.റിബിന്‍ ഷാ, ബി.ആര്‍.അന്‍ഷാദ് എന്നിവര്‍ പ്രസം ഗിച്ചു.സി പി ഐ (എം) ഏരിയാ സെക്രട്ടറി പി.എന്‍.പ്രഭാകരന്‍, ജില്ലാ കമ്മറ്റിയംഗങ്ങ ളായ വി.പി.ഇസ്മായില്‍, പി.ഷാനവാസ്, സ്വാഗതസംഘം ചെയര്‍മാന്‍ എസ്.ഷാജി എന്നിവര്‍ പങ്കെടുത്തു. ബ്ലോക് സെക്രട്ടറി വി.എന്‍.രാജേഷ് സ്വാഗതവും, മേഖലാ സെക്രട്ടറി സുരേഷ് ടി.ബി നന്ദിയും പറഞ്ഞു.