പൊൻകുന്നത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. ഗുരുതരമായി പരി ക്കേറ്റ 6 പേർ മെഡിക്കൽ കോളേജിൽ…

ദേശീയ പാത 183ല്‍ 19-ാം മൈലില്‍ കൊടുവളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. ഗുരുതരമായി പരി ക്കേറ്റ 4 പേർ മെഡിക്കൽ കോളേജിൽ. സ്വകാര്യ ബ സ് ഡ്രൈവര്‍ അഖില്‍ (28), മാമ്മൂട് സ്വദേശിനി ഗീതാമ്മ, പൊൻകുന്നം സ്വദേശികളായ സുനിത, ശ്യാമില, കൂരാലി സ്വദേശിനി നികിത,കാഞ്ഞിരം സ്വദേശിയായ ഉമൈബ എന്നി വർക്കാണ് സാരമായി പരിക്കേറ്റത്.ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി.

ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.ചങ്ങനാശ്ശേരിയില്‍ നിന്ന് മുണ്ട ക്കയത്തേക്ക് പോയ ബസും പൊന്‍കുന്നത്ത് നിന്ന് കോട്ടയത്തേക്ക് പോയ ബസും തമ്മി ലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി ബസുകള്‍ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.