കാഞ്ഞിരപ്പള്ളി ഐ എച്ച് ആര്‍ ഡി കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്ന തിന് സ്ഥലം അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് എന്‍.ജയരാജ് അറിയിച്ചു. കാഞ്ഞിരപ്പ ള്ളി പേട്ട ഗഹ.ഹൈസ്‌കൂള്‍ കെട്ടിടത്തിലും കാഞ്ഞിരപ്പള്ളി റബര്‍ മാര്‍ക്കറ്റിങ് സഹ കരണ സംഘത്തിന്റെ കെട്ടിടത്തിലുമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാ ന സൗകര്യങ്ങളുടെ കുറവുമൂലം വളരെ ബുദ്ധിമുട്ടുന്ന കോളേജിന് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേഷന്‍ തുടരുന്നതിന് സ്വന്തം കെട്ടിടം ആവശ്യമായി രുന്നു. ഏറെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായ ഈ സ്ഥാപ നം കാഞ്ഞിരപ്പള്ളിയില്‍ തന്നെ നിലനിര്‍ത്തുവാന്‍ വേണ്ടി എംഎല്‍എയും കാഞ്ഞിര പ്പള്ളി ഗ്രാമപഞ്ചായത്തും സൗജന്യമായി സ്ഥലം ലഭിക്കുന്നതിന് ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. വില കൊടുത്ത് സ്ഥലം വാങ്ങുന്നതിന് ഐഎച്ച്ആര്‍ഡിക്കും സാധി ക്കുമായിരുന്നില്ല.

തുടര്‍ന്നാണ് സര്‍ക്കാരില്‍ നിരന്തരം ആവശ്യമുന്നയിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ യും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും യോഗത്തില്‍ കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈ സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള 50.76 സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമെടു ക്കുകയും അത് സംബന്ധിച്ച് ഉത്തരവ് ഇപ്പോള്‍ ലഭിക്കുകയും ചെയ്തിരിക്കുന്നത്.  പ്രസ്തു ത സ്ഥലത്ത് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കണമെന്ന് വ്യവസ്ഥയി ലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്വയംഭരണ സ്ഥാപനമായ ഐഎച്ച്ആര്‍ഡിക്ക് കെട്ടിടം പണിയുന്നതിന് നിലവില്‍ ചട്ടമനുവദിക്കു ന്നില്ലായെങ്കിലും പ്രത്യേക ഉത്തരവിലൂടെ അത് പ്രാവര്‍ത്തികമാക്കുന്നതിന് നടപടിക ള്‍ അന്തിമഘട്ടത്തിലാണ്.

സ്ഥലം വിട്ടുനല്‍കുന്ന പേട്ട ഗവ.ഹൈസ്‌കൂളിന് അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തു ന്നതിന് പുതിയ കെട്ടിടത്തിന് 2023-24 സാമ്പത്തികവര്‍ഷം 1 കോടി രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും നടപടിയായി. എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം കെട്ടിടത്തിലേക്ക് കാഞ്ഞിരപ്പള്ളി ഐഎച്ച്ആര്‍ഡി കോളേജ് പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.