കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് കുറുവാമൂഴിയില്‍ പ്രളയത്തില്‍ ഭവനരഹിതരായവര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറുവാമൂഴിയില്‍ വീ ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ആനു കൂല്യങ്ങളും ലഭിച്ചിട്ടില്ല.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഭവന രഹിതരായ ആളുകളുടെ അപേക്ഷകള്‍ തട ഞ്ഞുവച്ചിരിക്കുകയാണ്. കിടപ്പാടം നഷ്ട്ടപ്പെട്ടവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യ പ്പെട്ടു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് കോണ്‍ഗ്രസ് ഭാരവാഹികള്‍ സമര പന്തലി ലെത്തി സമരത്തില്‍ പങ്കു ചേര്‍ന്നു. മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബി, ഡി സിസി ജനറല്‍ സെക്രട്ടറി പി.എ. ഷെമീര്‍, ഭാരവാഹികളായ ഒ.എം. ഷാജി, നായിഫ് ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.