കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് പിവൈഎംഎ ലൈബ്രറിയിൽ യോഗാ ക്ലബ്‌ രൂ പീ കരിച്ചു. അന്താരാഷ്ട്ര യോഗദിനത്തിൽ സംസ്ഥാനത്തു ആയിരം കേന്ദ്രങ്ങളിലാണ് യോഗാ ക്ലബ്ബുകൾ രൂപീകരിച്ചത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്റ് റോസമ്മ അധ്യക്ഷയായി. പ്രസിഡന്റ്‌ കെആർ തങ്കപ്പൻ യോഗാ ക്ലബും, പി. വൈ. എം. എ.ലൈബ്രറിയും, ആർ.വി ഗവ: വി. എച്ച്.എസും സംഘടിപ്പിച്ച യോഗാ ദിന പരിപാടി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സിന്ധു സോമൻ ,ഹോമിയോ മെ ഡിക്കൽ ഓഫീസർ ഡോ :മഞ്ജു, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ : അമ്പി ളി, സ്കൂൾ ടീച്ചർ സ്മിത പി. ആർ, പിവൈഎംഎ പ്രസിഡന്റ്‌ കെ.കെ.പരമേശ്വരൻ, സെ ക്രട്ടറി കെ.ബി.സാബു, ജാൻസിബാലചന്ദ്രൻ, പി. എൻ രഘു എന്നിവർ സംസാരിച്ചു. സ്വാതി സ്കൂൾ ഓഫ് യോഗ ചീഫ് ട്രയ്നർ  ശ്രീരാജ്. കെ. എസ് യോഗാ പരിശീലന പരി പാടിക്ക് നേതൃത്യം നൽകി.