വാഴൂര്‍: റബര്‍ത്തോട്ടത്തിനു തീപിടിച്ചു തൈമരങ്ങള്‍ കത്തിനശിച്ചു. വാ ഴൂര്‍ ഇളപ്പുങ്കല്‍ വെള്ളക്കോട്ട് സാബുവിന്റെ തോട്ടത്തിലാണ് തീപിടിത്ത മുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു അപകടം. റ ബര്‍ വെട്ടിമാറ്റിയ ഭാഗത്തെ കരിയിലകള്‍ക്കാണ് ആദ്യം തീപിടിച്ചത് തുട ര്‍ന്ന് സമീപത്തെ പറന്പിലേക്കും വ്യാപിച്ചു.

മുപ്പതോളം റബര്‍തൈകള്‍ക്ക് നാശമുണ്ടായി. നാട്ടുകാര്‍ ചേര്‍ന്ന് തീയണ യ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പാന്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായി അണച്ചത്.