ചോറ്റിയിലും പാറത്തോട്ടിലും മോഷണം. നാലു കടകളിലും ഒരു സ്കൂളിലുമാണു മോ ഷ ണം നടന്നത്. ഒരു കടയിൽ നിന്ന് 2000 രൂപ അപഹരിച്ചു.ചോറ്റി പാലാമ്പടം എൽ പി സ്കൂളിലും ചോറ്റി കവലയിലെ 2 കടകളിലും മോഷണശ്രമങ്ങൾ മാത്രമാണ് ഉണ്ടായ തെന്നും ഒന്നും അപഹരിക്കപ്പെട്ടിട്ടില്ല എന്നും പൊലീസ് പറയുന്നു. പാലാമ്പടം സ്കൂളി ന്റെ പൂട്ട് തകർത്തു. ഫയ ലുകൾ എല്ലാം അലങ്കോലമായ നിലയിലായിരുന്നു.

പാറത്തോട് പള്ളിപ്പടിയിൽ സ്പെയർപാർട്സ് കടയിലെ മേശ കുത്തിത്തുറന്ന് 2000 രൂപ മോഷ്ടിച്ചു.മരുന്നുവിതരണ സ്ഥാപനത്തി ന്റെ ഗോഡൗണിലെ മേശ കുത്തിത്തുറന്നു വാരിവലിച്ചിട്ട നിലയി ലാണ്. ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഉടമ അറിയി ച്ചു.കടകളിൽ ഷട്ടർ പൂട്ടിയിരുന്ന താഴ് തകർത്താണു മോഷ്ടാടാക്കൽ അകത്തു കടന്ന ത്.