റോഡരികിലെ ഓട നിർമ്മാണത്തിന്റെ പേരിൽ വീട്ടിലേക്കുള്ള വഴി തടസപ്പെടു ത്തിയതായി പരാതി. ഏന്തയാർ കൈപ്പള്ളി റൂട്ടിൽ ഞർക്കാട് ഭാഗത്ത് ശ്രീനാരായണ വിലാസം വീട്ടിൽ അഭിശങ്കറാണ് പരാതിക്കാരൻ. കഴിഞ്ഞ ദിവസം ഓട നിർമ്മാണ ത്തിനായി ജെസിബി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് അധികതർ റോഡരികിലെ മണ്ണെടുത്തിരുന്നു. ഇതോടെ അഭിശങ്കറിന്റെ വീട്ടിലേക്കു പോകാനുള്ള മൺവഴിയും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ട് തിട്ട പോലെയാവുകയായിരുന്നു.
ഇതോടെ തനിക്ക് വീട്ടിലേക്ക് പോകാനുള്ള വഴി ഇല്ലാതായെന്നാണ് അഭിശങ്കറിന്റെ പരാതി. പുരയിടത്തിലേക്ക് പ്രവേശിക്കണമെങ്കിൽ റോഡിൽ നിന്ന് ചെറിയൊരു ഏ ണി സ്ഥാപിക്കേണ്ട അവസ്ഥയിലാണ് അഭിശങ്കറിപ്പോൾ. തന്റെ സ്കൂട്ടർ പോലും പുര യിടത്തിലേക്ക് പ്രവേശിപ്പിക്കാനാവന്നില്ലെന്ന് അഭിശങ്കർ പരാതിപ്പെടുന്നു.
ഇതുസംബന്ധിച്ച് പൊതുമരാമത്ത് അധികൃതരോട് പരാതി പറഞ്ഞതിനെത്തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്ന് അസിസ്റ്റന്റ് എക്സിക്യട്ടീവ് എൻജിനീയർ വന്ന് പരിശോധന ന ടത്തിയിരുന്നു.താത്കാലിക സംവിധാനം എന്ന നിലയിൽ ചെറിയൊരു നട പുരയിട ത്തിലേക്ക് ഒരുക്കി തരാമെന്ന് അധികൃതർ പറഞ്ഞങ്കിലും പുരയിടത്തിലേക്ക് വാഹ നത്തിൽ പോകാനുള്ള സാഹചര്യം ഉടനെയൊന്നും ഉണ്ടാവാനിടയില്ല.
ഓട നിർമ്മാണം പൂർത്തിയായി വരുമ്പോൾ മാത്രമേ സ്ഥിരമായൊരു പരിഹാരം ഈ പ്രശ്നത്തിനിടുണ്ടാവാൻ ഇടയുള്ളൂ, ഇതിന് മാസങ്ങൾ വേണ്ടി വന്നേക്കുമെന്നാണ് വിവ രം.