കാഞ്ഞിരപ്പള്ളി സുപ്രീം കോടതി ജഡ്ജിമാരെ ചിരിപ്പിച്ച കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വോട്ടര്‍ പട്ടികയില്‍ നൂറിനു മുകളില്‍ പ്രായ മുള്ളവര്‍ ആയിരത്തിലേറെ .വോട്ടര്‍ പട്ടികയിലെ ആദ്യ പേരുകാരനായ ബാങ്ക് സ്ഥാപകരിലൊരാള്‍ 1995ല്‍ 77-ാംവയസില്‍ അന്തരിച്ചെങ്കിലും ഇപ്പോ ഴും 121 വയസുമായി വോട്ടര്‍ പട്ടികയിലുണ്ട്. ഇങ്ങനെ നൂറിനു മുകളില്‍ 162 വരെ വയസുള്ള ആയിരത്തിലേറെ പേരുകള്‍ പട്ടികയിലുണ്ട്.

21-07-19ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഭരണസമിതി തിരഞ്ഞെടുപ്പിനു വേ ണ്ടി പ്രസിദ്ധീകരിച്ച പ്രാഥമിക വോട്ടര്‍ പട്ടികയില്‍ അംഗങ്ങളുടെ വയസ്സു ചേര്‍ത്തിരുന്നില്ല . എന്നാല്‍ വയസു കൂടി ചേര്‍ത്തുള്ള അന്തിമ വോട്ടര്‍ പ ട്ടികയ്ക്കാണ് സഹകരണ വകുപ്പ് അംഗീകാരം നല്‍കിയതെന്ന് ബാങ്ക് അധി കൃതര്‍ പറയുന്നു.

മരിച്ചു പോയവരുടെ ഓഹരികള്‍ പിന്‍വലിക്കാത്തതിനാല്‍ ബാങ്ക്  രേഖ കളില്‍ ഇപ്പോഴും ഇവര്‍ അംഗങ്ങളായുണ്ട്. ബാങ്കിന് സ്വമേധയാ ഇവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ നിയമമില്ലത്രേ. അംഗങ്ങള്‍ മരിച്ചു പോയാല്‍ അ വകാശികള്‍ രേഖാ മൂലം എത്തി ഓഹരി പിന്‍വലിക്കണമെന്നാണ് ചട്ടം. എന്നാല്‍ പലരും ഇത് ചെയ്യാറില്ല. ബാങ്കില്‍ അംഗമായി ചേര്‍ന്നപ്പോള്‍ കൊ ടുത്തിരുന്ന വയസു പ്രകാരം പ്രായം കൂട്ടി എഴുതിയപ്പോഴാണ് മരിച്ചു പോയവര്‍ നൂറിനു മുകളില്‍ വയസുമായി വോട്ടര്‍ പട്ടികയില്‍ ഇടം പിടി ച്ചത്. പതിനയ്യായിരത്തിലേറെ അംഗങ്ങളുള്ള ബാങ്കില്‍ മരിച്ചു പോയവര്‍ ആരൊക്കെ എന്നറിയാന്‍ കഴിയാത്തതാണ് ഇത്തരത്തില്‍ പ്രായം കൂട്ടിയെ ഴുതാന്‍ ഇടയായ സാഹചര്യമെന്നും ബാങ്ക് അധികൃത!്ര! പറയുന്നു.

എന്നാല്‍ നിലവില്‍ ജീവിച്ചിരിക്കുന്ന അംഗങ്ങളുടെ ബാങ്കിന്റെ പണം മ്യൂ ച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ ന്നുള്ള പരാതിയില്‍ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യുകയും അഡ്മിനിസ്‌ട്രേറ്റീവ് സമതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി നിയമനവുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കവെയാണ് വോട്ടര്‍പട്ടി കയിലെ വയസ്സു കേട്ട് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ചിരിപൊട്ടിയത്.