എരുമേലി തെക്ക് വില്ലേജിൻ്റെ പരിധിയിലുള്ള ഏയ്ഞ്ചൽവാലി,പമ്പാവാലി മേഖലയി ലെ കുടിയേറ്റ കർഷകരുടെ പതിറ്റാണ്ടുകളുടെ ആവശ്യത്തിന് ഫലപ്രാപ്തി. ഇനി ഇവർ ക്കും തങ്ങളുടെ ഭൂമിക്ക് കരമടക്കാം. ജില്ലയിലെ പുതിയ ബ്ലോക്ക് 82 ആയി പമ്പാവാ ലി, ഏയ്ഞ്ചൽവാലി മേഖലകൾ ഇടം പിടിക്കുകകയാണ്. ഏയ്ഞ്ചൽവാലി മേഖലയി ൽ നിന്നും അദ്യം കരമടച്ചത് ഇതിൻ്റെ പരിധിയിലുള്ള എരുമേലി പഞ്ചായത്ത്‌ പ്രസി ഡന്റ് മറിയാമ്മ സണ്ണിയാണ്.
മേഖലയിൽനിന്നും 650 ഓളം പേർക്കാണ് പട്ടയം ലഭ്യമായിട്ടുള്ളത്. ദിവസേന 10 പേ ർക്ക് വീതം കരമടക്കാനാവും. പ്രത്യേക വില്ലേജ് ഓഫീസർ, ഇതര ജീവനക്കാർ എന്നി വർക്ക് ഒരു പോല സ്ഥലമാറ്റം വന്നതതോടെ പുതിയ പട്ടയത്തിന് തണ്ട പേരിട്ട് ദൃതഗ തിയിൽ കരമടച്ചു കൊണ്ടിരിക്കുകയാണ്.
പതിറ്റാണ്ടുകൾക് മുൻപ് ഗ്രോമോർ ഫുഡ്‌ പദ്ധതി പ്രകാരം വാസമുറപ്പിച്ചവരുടെ പിൻ തലമുറക്കാരാണ് ഇന്നുള്ളത്. ഇവർക്ക് പട്ടയം നൽകിയിരുന്നില്ല.പട്ടയമില്ലാത്തത് മൂലം ഏറെ ബുദ്ധിമുട്ടുകളാണ് പ്രദേശവാസികൾ അനുഭവിച്ചുപോന്നിരുന്നത്. കഴിഞ്ഞ മാ സം മന്ത്രിമാരായ വിഎൻ വാസവനും രാജനും എയ്ഞ്ചൽവാലിയിലെത്തി പട്ടയമേള നടത്തി പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു.ഇതിൻ്റെ ബാക്കി ഭാഗമായിട്ടാണ് ഈ പട്ടയ ങ്ങൾക്ക് ഇപ്പോൾ കരമടച്ചു നൽകുന്നത്. ബാങ്കുകളിൽ നിന്ന് ലോൺ സൗകര്യമോ സ്വ ന്തം ഭൂമിയിലെ മരങ്ങൾ മുറിച് വീട് പണിയുന്നതിനോ കൃഷികൾ നടത്തുന്നതിനോ പ്രതിബന്ധങ്ങൾ ഏറെ ആയിരുന്നു. ഇതിനെല്ലാം ഇതോടെ പരിഹാരം ആവുകയാണ്. ഗ്രാമ പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പാമ്പാവാലി വാർഡുകളാണ് പുതിയ ബ്ലോ ക്കിൽ ഉള്ളത്.