സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വ കുപ്പ് പൂഞ്ഞാര്‍ നിയോജകമണ്ഡലം റീജണല്‍ എപ്പിഡമിക് സെല്‍, മുണ്ടക്കയം പഞ്ചാ യത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുണ്ടക്കയം സിഎസ്‌ഐ ഓഡിറ്റോ റി യത്തില്‍ സൗജന്യ ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാമ്പ് നടന്നു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരന്‍ അധ്യക്ഷത വഹി ച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മരുന്ന് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ പി.ആര്‍. അനുപമ മുഖ്യപ്രഭാഷ ണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സീനിയ അനുരാഗ്, സുഭേഷ് സുധാകരന്‍, പി.കെ. പ്രദീപ്, ജോഷി മംഗലം, സി.വി. അനില്‍കുമാര്‍, ബിന്‍സി മാനുവല്‍, പ്രസന്ന ഷിബു, ബെന്നി ചേറ്റുകുഴി, ലിസി ജിജി, ഡോ.കെ.ഐ. ബേനസീര്‍ തുടങ്ങിയവര്‍ പ്ര സംഗിച്ചു.

ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്. കോവിഡ് പ്രതിരോധം, കോവിഡാനന്തരമുണ്ടാകുന്ന രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍, വാത രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, സ്ത്രീരോഗങ്ങള്‍ മുതലായവയ്ക്കുള്ള ചികിത്സ ലഭ്യമാക്കുന്നു. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.