ഇരുപത്തിനാലു മണിക്കൂറിൽ പത്ത് മണിക്കൂറിലധികം ഓക്സിജൻ ഘടിപ്പിച്ച് ജീവ ശ്വാസം ക്രമപ്പെടുത്തി ജീവൻ നിലനിർത്തുന്ന നിർദ്ധന കുടുബത്തിൽപ്പെട്ടയാൾക്ക് രക്ത ത്തിലെ ഓക്സിജൻ്റെ അളവും നാഡിയിടുപ്പും പരിശേധിക്കാൻ പൾസ് – ഓക്സി മീറ്റർ സൗജന്യമായി നൽകിയത്  ആനക്കല്ല് സെയ്ൻ്റ്  ആൻറണിസ് സ്കുളിലെ ഏഴ്, എട്ട് ക്ലാ സിലെ വിദ്യാർത്ഥികളായ റയാൻ നജീബ്, ദിന പർവീൺ,കുന്നുംഭാഗം സെയ്ൻ് ജോസ ഫ്സ് സ്കുളിലെ നാല്, അഞ്ച് ക്ലാസിലെ വിദ്യാർത്ഥികളായ ആഷിഫ് അമാൻ, ആലിയ. എം.താഹ, നൂറുൽ ഹുദാ യു.പി സ്കൂളില ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ എ ന്നീ അഞ്ചംഗ സംഘം വിദ്യാർത്ഥികൾ ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ച് ഈദുൽ ഫിത്തറിന് ബന്ധുക്കളും മുതിർന്നവരും പെരുന്നാൾ സമ്മാനമായി നൽകിയ തുക മറ്റ് കാര്യങ്ങൾക്ക് വിനിയോഗിക്കാതെ ജീവകാരുണ്യ പ്രവർത്തിക്കായി ഉപയോഗിച്ചാണ് കു ട്ടികൾ സമൂഹത്തിന് മാതൃകയായത്.

ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഇരുപത്തിയാറാം മൈൽ ഭാഗത്ത് വാടക വീട്ടിൽ താമസിക്കുന്ന തൈപ്പറമ്പിൽ ടി. എസ്.മുഹമ്മദ് കാസിമിനാണ് ആദ്യ പൾസ് – ഓക്സിമീറ്റർ നൽകിയത്. അഞ്ചംഗ വിദ്യാർത്ഥി സംഘത്തിൻ്റെ ചുമതലയിലുള്ള റോ യൽ വേൾഡ്  എന്ന പേരിലുള്ള യൂറ്റുബ് ചാനലിലൂടെ തുക സമാഹരിച്ച് നാല് പൾസ് – ഓക്സിമീറ്റർ കൂടി ഉടൻ നൽകുമെന്നും കുട്ടികൾ അറിയിച്ചു. ഗ്രാമ പഞ്ചായത്തംഗം പി. ഏ.ഷെമീർ, അഡ്വ.ഫൈസൽ.എം.കാസിം, ജാഗ്രതാ സമിതിയംഗങ്ങളായ കെ.എസ്.നാസ ർ, സെയ്ത്. എം. താജു, അമീൻ നജീബ് എന്നിവർ പങ്കെടുത്തു.