സ്പാരോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ കാശ്മീരില്‍ ക്രൂരമായി ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് ഐക്യ ദാര്‍ ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ ജ്യാല സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം (ശനിയാഴ്ച്ച) ഏഴുമണിക്ക് കാഞ്ഞിരപ്പള്ളി പേട്ട കവലയിലാണ് മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്. 
പേട്ട സ്‌കൂളിന് സമീപത്തു നിന്നും റാലിയായാണ് പ്രതിഷേധ സമരം പേട്ട കവലയില്‍ എത്തുക. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ ജ്വാല ഇടപ്പള്ളി ഇമാം ഹംസത്തുല്‍ ഖറാര്‍ മൗല വി ജ്യാല തെളിച്ചു ഉദ്ഘാടനം ചെയ്യും. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു പ്രതിഷേ ധ അഗ്‌നി വിജയിപ്പിക്കുവാന്‍ എല്ലാ യുവജനങ്ങളെയും പേട്ട സ്‌കൂളിന് സമീപമുള്ള ക്ലബ് അങ്കണത്തിലേക്ക് എത്തിച്ചേരുവാന്‍ ക്ലബ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.