കാഞ്ഞിരപ്പള്ളി:കൊല്ലം- ദിണ്ഡിഗൽ 183 ദേശീയ പാതയിലൂടെയുള്ള യാത്ര ദുരിതമാകു ന്നു.മാസങ്ങൾക്ക് മുന്പ് തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ.നിർമാണ ത്തിൽ അപാകതെയെന്നും  ആരോപണം.ഉയർന്ന നിലവാരത്തിൽ ടാറിംഗ്,പാതയുടെ ഇ രു സൈഡുകളിലും കോൺഗ്രീറ്റിംഗ്,ടൈൽ പാകൽ,ഇരുപത്തിയാറാം മൈൽ  ഉൾപ്പെടെ യുള്ള സ്ഥാലങ്ങളിൽ വീതികൂട്ടൽ,ബസ് വേ നിർമാണം,ടൗണുകളിൽ ടൈൽ പാകൽ തുട ങ്ങിയ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. എന്നാൽ, ടാറിംഗ് ചില സ്ഥലങ്ങളിൽ നിലച്ചമട്ടാണ്.കൂടാതെ ഒരേ സമയം ഇരുവശത്തു നിന്നും വാഹനങ്ങൾ കടന്നു പോകു വാൻ ശ്രമിക്കുന്നത് ഗതാഗതക്കുരുക്കിനും തർക്കങ്ങൾക്കും ഇടയാക്കുന്നതായും നാട്ടുകാ ർ പറയുന്നു.ഇവിടെ പ്രശ്നം പരിഹരിക്കാനായി ട്രാഫിക്ക് ഡ്യൂട്ടിക്കായി പോലീസുകാ രനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

പൊടിമറ്റത്ത് നിർമിക്കുന്ന കലുങ്കിന്‍റെ ഒരു സൈഡിൽ മാത്രമാണ് കോൺഗ്രീറ്റിംഗ് നട ന്നത്.നിർമാണം പൂർത്തിയാക്കത്തതു മൂലം ഗതാഗതക്കുരുക്ക് ഇവിടെ രൂക്ഷമാണ്. മാ ത്രമല്ല, പൊടിപടലങ്ങൾ  ഇവിടുത്തെ വ്യാപാരികൾക്കും മറ്റും ശല്യമായിരിക്കുകയാ ണ്. ഒരു ഭാഗം മാത്രം ടാറിംഗ് നടത്തിയ സ്ഥലങ്ങളും ഉണ്ട്.19ാം മൈൽ മുതൽ കുമളി വ രെയാണ് നിർമാണപ്രവർത്തനം.ഇതിൽ 19ാം മൈൽ മുതൽ കടുവ പാറ വരെയുള്ള റോഡിന്‍റെ ഇരു സൈഡുകളും കോൺഗ്രീറ്റാണ് ചെയ്യുന്നത്. എന്നാൽ, കോൺഗ്രീറ്റിംഗ് നിർമാണത്തിൽ അപകതയേറെയെന്ന് ആരോപണം ശക്തമാണ്.

നിലവാരമില്ലത്ത കോൺഗ്രീറ്റിംഗാണ് നടത്തിയെന്നും കോൺഗ്രീറ്റിംഗ് നനക്കുന്നില്ലായെ ന്നും നാട്ടുകാർ ആരോപിച്ചു.ഇതു മൂലം പലയിടങ്ങളിലെയും കോൺക്രീറ്റിംഗ്  വിണ്ടു കീറിരിക്കുകയാണ്.വെള്ളം ഒഴിക്കാത്തതാണ് ഇതിന് കാരണമെന്നും പറയുന്നു. പലയി ടങ്ങളിലും  റോഡിന്‍റെ  സൈഡിൽ  മുക്കാൽ ഇഞ്ച് കനത്തിൽ കട്ടിംഗുകളാണ്. ഇക്കാര ണത്താൽ  ഇരു ചക്രവാഹനക്കാരും കാൽ നടയാത്രകാരും അപകടത്തിപ്പെടുന്നത് പതി വാണ്. കാഞ്ഞിരപ്പള്ളി ടൗണിൽ മിനി സിവിൽ സ്റ്റേഷന്‍റെ മുന്നിൽ നടപാതയിലെ സ്ലാബ് തകർന്നു കിടക്കുകയാണ്.  ഇവിടെ വൻഗർത്തമാണ്. ചിലർ അബദ്ധത്തിൽ ഈ കുഴിക ളിൽ വീണ് അപകടവും ഉണ്ടാകുന്നു. നിർമാണപ്രവർത്തനങ്ങളിലെ  അപാകതകൾ ദേശീയ പാത വിഭാഗം  അദികൃതർ ബന്ധപ്പെട്ട് പരിഹരിക്കണമെന്നാവശ്യം ശ്തമാണ്.