കാഞ്ഞിപ്പള്ളി: ‘കർത്താവ്’ കൂൾബാറിൽ സോഡാ നാരങ്ങാവെള്ളത്തിന് പത്തു രൂപ മാത്രം. ഒപ്പം കൂപ്പിവെള്ളത്തിനും വില കുറവ്…

കാഞ്ഞിരപ്പള്ളി:പേട്ട കവലയിൽ പ്രവർത്തിക്കുന്ന ഒന്നാം മൈൽ കൊച്ചു റോഡ് ലെയ്നി ൽ നെല്ലിമല പുതുപറമ്പിൽ ജലാലിന്റെ ഉടമസ്ഥതയിലുള്ള കർത്താവ് കൂൾബാറിലാണ് സോഡാനാരങ്ങാവെള്ളം വില കുറച്ച് വിൽക്കുന്ന ത്.മറ്റു കടകളിൽ 13 മുതൽ 20 രൂപ വരെ ഈടാക്കുമ്പോഴാണ് ഇവിടെ ഇത് പത്തു രൂപയ്ക്ക് വിൽക്കുന്നത്. ചെറുനാരങ്ങ യുടെ വില കിലോഗ്രാമിന് 120 രൂപ വരെ ഉയർന്നു നിൽക്കുമ്പോഴും സോഡാ നാരങ്ങാ വെള്ളം ഇഞ്ചിനീരും ചേർത്ത് സ്വാദിഷ്ടമായി വിൽക്കുന്നത്.
ഉപഭോക്താക്കളുടെ തിരക്കേറിയതോടെ കടയുടെ മുന്നിലും പിന്നിലും സോഡാ നാരങ്ങാ വെള്ളത്തിന് പത്തു രൂപ മാത്രമെന്നു് പ്ലക്സ് ബോർഡും ഡിടിപി ബോർഡും സ്ഥാപിച്ചി ട്ടുണ്ട്.മീന മാസ ചൂടിൽ നാടാകെ വരണ്ടുരുകുമ്പോൾ ‘ കർത്താവ്’ കൂൾബാറിൽ സോഡാ നാരങ്ങാവെള്ളം കുടിക്കുന്നവരുടെ തിരക്കേറുകയാണ്.സോഡാ നാരങ്ങാവെ ള്ളം ഇങ്ങനെ വില കുറച്ച് വിൽക്കുമ്പോൾ മാനസിക സംതൃപ്പതിയുണ്ട് ഒപ്പം ലാഭവുമു ണ്ട്. സോഡാ നാരങ്ങാവെള്ളം കുടിക്കുവാൻ കടതപ്പി ആളുകൾ വരുന്നുമുണ്ട്. കർത്താ വ് കൂൾബാർ ഉടമ ജലാൽ നെല്ലിമല പുതുപറമ്പിൽ പറയുന്നു.