റബ്ബര്‍, കുരുമുളക്, നെല്ല്, സുഗന്ധ വിളകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷിക ഉല്പന്നങ്ങ ളുടെയും വിലയിടുവുമൂലം കേരളത്തിലെ കര്‍ഷക ജനത വലിയ പ്രതിസന്ധിയെ നേരിടു കയാണെന്നും , ഇതിനു പരിഹാരം കാണുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയ ന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേര ളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ കെ. എം. മാണി എം.എല്‍.എ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്സ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് എ. എം മാത്യൂ ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. ജയരാജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, സണ്ണിക്കുട്ടി അഴകന്‍പ്രാ, അജിത് മുതിരമല, പി.വി. ജോസ്, ഷാജിപാമ്പൂരി, എം. സി ചാക്കോ, തോമസ്‌വെട്ടുവയലില്‍, ജോസഫ് ജെ,പി.ജെ.ജോണി, ഒ.ജെ വര്‍ഗ്ഗീസ്, സജി വി.ആന്റണി, കെ.എസ്.ജോസഫ്, സ്റ്റെനിസ്ലാവോസ്, ഷാജി നല്ലേപ റമ്പില്‍, ജോണ്‍സ് സി തോമസ്, ജെയിംസ് വി. തടത്തില്‍, റെജി പോത്തന്‍, സി.വി. തോമ സുകുട്ടി, വി.എസ്. അബ്ദുല്‍സലാം, ബെന്നി അഞ്ചാനി, ബേബി പനയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ദേവസ്യ  യ്ക്ക് സമ്മേളനത്തില്‍ വെച്ച് സ്വീകരണം നല്‍കി.