സംസ്ഥാന കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗം സംസ്ഥാന കോ ഓര്‍ഡിനേ റ്ററായിട്ടാണ് കാഞ്ഞിരപ്പള്ളി സ്വദേശി പ്രൊഫ. വിനു.ജെ.ജോര്‍ജിനെ തിര ഞ്ഞെടുത്തത്. ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ പ്രൊഫ എം.വി രാജീവ് ഗൗഡ എം.പിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശാനുസരണം വിനുവിനെ തിര ഞ്ഞെടുത്തത്.

മാന്നാനം കെ.ഇ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ വിനു കാഞ്ഞിരപ്പള്ളി പാറത്തോട് പുതിയ കുളങ്ങര കുടുംബാംഗമാണ് സുഹൃത്തുക്കള്‍ക്കിടയില്‍ വി.ജെ.ജി എന്നറി യപ്പെടുന്ന വിനു കോട്ടയം ഡി.സി.സി വൈസ് പ്രസിഡന്റ് പ്രൊഫ.പി.ജെ വര്‍ക്കിയുടെ മകനാണ്.ഡോ.ശശി തരൂര്‍ എം.പി ദേശീയ അദ്ധ്യക്ഷനായ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്ര സിന്റെ കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റാണ് നിലവില്‍ വിനു. ഭാര്യ: ജിനു ജോസ്. മകന്‍:ഇഷാന്‍ വിനു വര്‍ക്കി.