കാഞ്ഞിരപ്പള്ളി: കോറോണ രോഗബാധയെ തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായി ഹോട്ടലുകളും, ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന  കടകളും അടച്ചിട്ട അസാധാരണ സാഹ ചര്യത്തിൽ വിശന്ന് വലയുന്നവർക്ക് ആശ്വാസമായി വിശപ്പ് രഹിത കാഞ്ഞിരപ്പള്ളി യുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. കാ ഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന നവ മാധ്യമ കൂട്ടായ്മയായ സോഷ്യൽ ആക്ടീ വ് ഫ്രണ്ട്സും (സാഫ്) കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞി രപ്പള്ളി യൂണിറ്റും കൈകോർത്താണ് കാഞ്ഞിരപ്പള്ളിയിലെത്തുന്ന ആരും വിശന്നിരിക്ക രുത് എന്ന ഉദ്ദേശത്തോടെ സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്.

പേട്ട കവലയിലെ ആൾ ഇൻ വൺ ഹോട്ടലിന്റെ മുന്നിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളി ൽ സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചാണ് ഭക്ഷണ വിതരണം.12 മണിക്ക് ആരംഭിക്കുന്ന സ്റ്റാളിൽ എത്തുന്നവർക്ക് ചൂട് കഞ്ഞിയും,പയറും, ചമ്മന്തിയും, അച്ചാറും വിളമ്പി നൽകും. ഒരേ സമയം നാല് പേർക്ക് മാത്രമാണ്  ഭക്ഷണം നൽകുന്നത്. വിളമ്പി നൽകാൻ രണ്ട് പേരും.സാമൂഹ്യ അകലം പാലിച്ചും, മാസ്ക് ഉൾപ്പെടെ സുര ക്ഷാ ക്രമീകരണം ഏർപ്പെടുത്തിയുമാണ് വിതരണം.സ്റ്റാളിന് മുന്നിൽ ആൾക്കൂട്ടം അനുവ ദിക്കില്ല. ഇവിടെയെത്തുന്നവർക്ക് സാനിറ്റൈസർ ഉപയോഗിച്ച്‌ കൈകൾ വൃത്തിയാക്കാ നും സൗകര്യമുണ്ട്. എത്തുന്ന എല്ലാവർക്കും വയറ് നിറയെ ചൂട് കഞ്ഞി മാത്രമല്ല കോ റോണക്കെതിരെയുള്ള പ്രതിരോധ നിർദ്ദേശങ്ങളും, ലഘുലേഖകളും നൽകിയാണ് അണി യറ പ്രവർത്തകർ പറഞ്ഞ് വിടുന്നത്.

കാഞ്ഞിരപ്പള്ളി പട്ടണത്തിലെ എല്ലാ ഹോട്ടലുകളെയും കൂട്ടിയിണക്കി സാഫും, ഹോട്ടൽ ആൻഡ് റസ്റ്റോറ്റൻറ് അസോസിയേഷനും 2018 നവം.1 മുതൽ നടത്തി വരുന്ന വിശപ്പ് ര ഹിത കാഞ്ഞിരപ്പള്ളി പദ്ധതിയുടെ ഭാഗമായാണ് കോറോണ കാലത്ത് വിശന്ന് വലയുന്ന വർക്കായി സൗജന്യ ഭക്ഷണ വിതരണം ഒരുക്കിയിരിക്കുന്നത്.ഇവർ സ്വന്തം പോക്കറ്റിലെ പണം മുടക്കിയാണ് വിശക്കുന്നവരെ ഊട്ടുന്നത്. പദ്ധതി മാർച്ച് 31 വരെ നടത്താനാണ് ഉ ദ്ദേശം.തുടർന്ന് സാഹചര്യങ്ങൾ അനുകൂലമായാൽ തുടരുമെന്നും ഇവർ പറയുന്നു. വീടു കളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ആവശ്യമെങ്കിൽ ഭക്ഷണമെത്തിച്ച് നൽകാനും ആലോച നയുണ്ട്.

തെരുവുകളിൽ കഴിയുന്നവരും, അതിഥി തൊഴിലാളികളും, കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികളും ,അത്യാവശ്യ കാര്യങ്ങൾ യാത്ര ചെയ്യേണ്ടി വന്നവരും ഉൾപ്പെടെ എ ഴുപതോളം പേർക്കാണ് പദ്ധതി തുടങ്ങിയ ചൊവ്വാഴ്ച്ച ഭക്ഷണം നൽകിയത്. സംസ്ഥാ നത്ത് തന്നെ ആദ്യമാണ് ഇത്തരത്തിലൊരു സംരംഭം.