എരുമേലി : കേരളം പ്രവാസി ഫോറത്തിൻറ്റെ പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് എരുമേലിയിൽ പ്രവർത്തനം തുടങ്ങി. സൊസൈറ്റിയുടെ ഉത്ഘാടനം എസ്ഡിപിഐ സംസ്ഥാന സെക്കട്ടറി എം കെ മനോജ് കുമാറും ഓഫിസ് ഉത്ഘാടനം പി സി ജോർജ് എംഎൽഎ യും നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ വി എം സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു.  ടി എസ് കൃഷ്ണകുമാർ, ഇബ്രാഹിം മൗലവി, മുഹമ്മദ് നാസർ, സി എച്ച് നിസാർ മൗലവി, ജസ്ന, ഫാരിസ ജമാൽ, മുജീബ് റഹ്മാൻ, പി എ ഇർഷാദ്, ഷാജി കണ്ണന്താനം, സിറാജ് എന്നിവർ പ്രസംഗിച്ചു. പ്രവാസി സംഗമത്തിൻറ്റെ ഉത്ഘാടനം സുലൈമാൻ മൗലവി നിർവഹിച്ചു. അഷറഫ് ആലപ്ര അധ്യക്ഷനായിരുന്നു. അബ്ദുൽ സലാം പറക്കാടൻ, ഇബ്രാഹിം മൗലവി, സലിം ഈരാറ്റുപേട്ട തുടങ്ങിയവർ പ്രസംഗിച്ചു.