മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി വികസിപ്പിക്കാന്‍ മുപ്പത് ലക്ഷം രൂപാ അനുവദിച്ച പേട്ട സ്‌കൂള്‍ -കൊടുവന്താനം – പാറക്കടവ് റോഡിന്റെ നിര്‍മാണോദ്ഘാടനം 26 ന് പക ല്‍ 12.30 ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ നിര്‍വ്വഹിക്കുമെന്ന് എട്ടാം വാർ ഡ് മെംബർ എം.എ.റിബിൻ ഷാ അറിയിച്ചു. കിഴക്കു നിന്നും, വടക്ക് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പട്ടണ ഹൃദയമായ പേട്ട കവലയിലെ തിര ക്കില്‍ നിന്നൊഴിവായി കടന്ന് പോവാന്‍ കഴിയുന്ന റോഡിന്റെ സമീപത്ത് കൂടി ഒഴുകുന്ന കൊടുവന്താനം തോടിന്റെ മുകളില്‍ ഒഴുക്ക് തടസപ്പെടാത്ത വിധം സ്ലാബിട്ട് വീതി കൂട്ടും.
ഭാരവാഹനങ്ങള്‍ കടന്ന് പോവാന്‍ കഴിയുന്ന വിധത്തിലാണ് 190 മീറ്റര്‍ ദൂ രം സ്ലാബിട്ട് വീതി കൂട്ടുന്നത്.റോഡിന്റെ തുടക്കത്തിലുള്ള പഴക്കം ചെന്ന കലുങ്ക് പുനര്‍ നിര്‍മിക്കും.റോഡ് അറ്റകുറ്റപ്പണിയും നിര്‍മാണ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി നടക്കും. നിലവില്‍ 4-5 മീറ്ററുള്ള റോഡിന്റെ വീതി 6 മീ റ്ററായി ഉയരുന്നതോടെ രണ്ട് വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോവാ ന്‍ കഴിയും. 7, 8, 9, 10 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ കൊടുവന്താനം, കൊടുവന്താനം ടോപ്പ്, പാറക്കടവ്, കപ്പപറമ്പ്, പത്തേക്കര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള റോഡിലൂടെ ദിവ സേന നൂറ് കണക്കിന് വാഹനങ്ങളാണ് കടന്ന് പോവുന്നത്.
റോഡ് വീതി കൂടുന്നതോടെ പട്ടണത്തില്‍ ഗതാഗത തിരക്കുണ്ടാവുമ്പോള്‍ വാഹനങ്ങള്‍ ഇത് വഴി തിരിച്ച് വിടാന്‍ കഴിയും.എട്ടാം വാര്‍ഡ് മെംബര്‍ എം.എ.റിബിന്‍ ഷാ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെയും, ഡോ. എന്‍.ജയരാജ് എം.എല്‍.എയുടെ ഇടപെടലിന്റെയും ഭാഗമായാണ് റോഡ് വികസനത്തിന് തുക അനുവദിച്ചത്.ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്ന് റോഡ് പുനരുദ്ധാരണത്തിനായി രണ്ടര ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.