എരുമേലി : ഗുരുതരമായി പൊളളലേറ്റ വീട്ടമ്മയെ വിദഗ്ധ ചികിത്സക്കായി ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. തുമരംപാറ നെടും തകിടിയേല്‍ പ്രവീണിന്റ്റെ ഭാര്യ നിഷ (33) ക്കാണ് പൊളളലേറ്റത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമേലി പോലിസ് സ്ഥലത്തെത്തിയിരുന്നു. വീട്ടില്‍ ഉറുമ്പ് ശല്യം മൂലം തീയിട്ട് ഇവയെ നശിപ്പിക്കാനായി മണ്ണെണ്ണയൊഴിച്ച് തീയി ട്ടപ്പോള്‍ നൈറ്റിയിലൂടെ തീ പടര്‍ന്ന് ശരീരത്ത് പൊളളലേറ്റതാണെന്ന് വീട്ടുകാര്‍ പോലിസി നോട് പറഞ്ഞു.