ഇളങ്ങുളം:കുവൈറ്റിൽ നിന്നെത്തി പ്രവാസി മലയാളിയായ പനമറ്റം കവല വലക്കമറ്റ ത്തിൽ ബിനോയ് സെബാസ്റ്റ്യൻ (47) തന്റെ  ആദ്യ വോട്ട് ചെയ്തു. രാവിലെ നെടുംബാ ശ്ശേരിയിൽ എത്തിയ ബിനോയ് ഉച്ചയോടെ പനമറ്റം ഗവ.എച്ച്എസ്എസിലെ ബുത്തിലെ ത്തി  വോട്ട് ചെയ്തു.

ബിനോയിയുടെ മാതാപിതാക്കൾ പനമറ്റത്താണ്. ജോലി സംബന്ധമായി വിവിധ രാജ്യ ങ്ങൾ സന്ദർശിക്കുന്ന ബിനോയുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇന്നലെ സാക്ഷൽക്ക രിച്ചത്.വോട്ട് ചെയ്ത ശേഷം വൈകുന്നേരത്തോടെ ബിനോയ് കുവൈറ്റിലേക്ക് തിരിച്ചു പറന്നു.