പ്രളയത്തിൽ വീടുo സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ ഓഫീസുകൾ കയറിയാങ്ങാ തെ സർക്കാർ സംവിധാനമാകെ ദുരിതമുണ്ടായവരുടെ അടുത്തേക്ക് എത്തിച്ച് പ്രശ്നങ്ങ ൾ പരിഹരിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി വി.എൻ വാസവൻ.
സൗദി അറേബ്യയിലെ ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയാ യാമ്പു ഏരിയാ കമ്മിറ്റി പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ഏന്തയാർ കുപ്പാഴക്കുഴി മാമ്പുഴക്കൽ സജിക്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായി രുന്നു മന്ത്രി. പ്രളയ ദുരിതത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് ഭുമി വാങ്ങുമ്പോൾ സർക്കാരി ലേക്കുള്ള രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി കൊടുത്തതായും മന്ത്രി പറഞ്ഞു. ചടങ്ങി ൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ അധ്യക്ഷനായി. യാമ്പു ഏ രിയയെ പ്രതിനിധീകരിച്ച് ഏരിയ  പ്രസിഡന്റ്  വിനയൻ, ഏരിയ കമ്മിറ്റി അംഗം ബി ജു വെള്ളിയാമറ്റം, മുൻ ഏരിയ രക്ഷാധികാരി ഗോപി മന്ത്രവാദി, മുൻ ഏരിയ കമ്മിറ്റി അംഗം സന്ദീപ് എന്നിവർ പങ്കെടുത്തു.
സിപിഐ എം ഏരിയ സെക്രട്ടറി കെ.രാജേഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം പി.ആർ അനുപമ,പഞ്ചായത്ത്‌ അംഗം ബിജോയ്‌ ജോസ് ,സിപിഐ എം കാഞ്ഞിരപ്പള്ളി ഏരി യ കമ്മിറ്റി അംഗം പി.കെ സണ്ണി , ലോക്കൽ സെക്രട്ടറി എം.എസ് മണിയൻ എന്നിവർ സംസാരിച്ചു. പണി കൃത്യ സമയത്ത് പൂർത്തീകരിക്കുവാൻ നേതൃത്വം നൽകിയ എം എസ് സുജിതിനെ മന്ത്രി മെമൻമോ നൽകി ആദരിച്ചു.